പാലക്കാട്ട് ഭാര്യയെയും കുഞ്ഞിനെയും വീടിന് പുറത്താക്കി ഭർത്താവ്; ഗാർഹികപീഡനത്തിന് കേസെടുത്ത് പോലീസ്

പാലക്കാട്: പാലക്കാട് ധോണിയിൽ യുവാവ് ഭാര്യയെയും കൈക്കുഞ്ഞിനെയും വീടിനു പുറത്താക്കി. സ്ത്രീധനത്തിന്റെ പേരിലാണ് പീഡനം. പത്തനംതിട്ട സ്വദേശി ശ്രുതിയെയും കുഞ്ഞിനെയുമാണ് ഭർത്താവ് പുറത്താക്കിയത്.

കഴിഞ്ഞ നാല് ദിവസമായി അമ്മയും കുഞ്ഞും വീടിന്റെ വരാന്തയിലാണ് കഴിയുന്നത്. പ്രസവശേഷം ഭർതൃ വീട്ടിലെത്തിയപ്പോഴാണ് ഭർത്താവിന്റെ ക്രൂരത. ഭർത്താവ് മനു കൃഷ്ണന് എതിരെ ഗാർഹിക പീഡന നിയമപ്രകാരം കേസ് എടുത്തെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ് എന്നാണ് മനു കൃഷ്ണന്റെ പ്രതികരണം. തന്നെയും കുടുംബത്തെയും മനപ്പൂർവ്വം അവഹേളിക്കാൻ ആണ് ശ്രമം നടക്കുന്നതെന്നും മനു ആരോപിച്ചു.