ബാഗ്ദാദ്: ഇറാഖിലെ നാസിറിയ പട്ടണത്തിൽ കൊറോണ ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ 50 രോഗികൾ വെന്തുമരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. പതിനാറു പേരെ പരിക്കുകളോടെ രക്ഷിക്കാനായി.
ആശുപത്രിയിലെ കൊറോണ വാർഡിൽ നിന്ന് പടർന്ന തീ വൈകാതെ കെട്ടിടം മുഴുവൻ പിക്കുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഈ വർഷം ഇറാഖിൽ ഉണ്ടാകുന്ന രണ്ടാമത്തെ ദുരന്തമാണിത്.
ഏപ്രിലിൽ ബാഗ്ദാദിലെ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ 82 പേരാണ് മരിച്ചത്. 110 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഓക്സിജൻ ടാങ്കിലുണ്ടായ പൊട്ടിത്തെറിയായിരുന്നു അന്നത്തെ അപകടത്തിന് കാരണം. ബാഗ്ദാദിലെ ഇബ്ന് അൽ ഖതീബ് ആശുപത്രിയിലായിരുന്നു അപകടം.