ന്യൂഡെല്‍ഹി: ഗ്രാമപഞ്ചായത്തുകളെ ശാക്തീകരിക്കുന്നതിന് സ്വമിത്ര പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. കൊറോണ രാജ്യത്തിന് മുന്നില്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്തുകളുടെ പ്രവര്‍ത്തനം അഭിനന്ദാര്‍ഹമാണെന്ന് മോദി പറഞ്ഞു. പഞ്ചായത്ത് രാജ് ദിനത്തില്‍ ഗ്രാമമുഖ്യന്മാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു മോദി.
കരുത്തുറ്റ പഞ്ചായത്തുകള്‍ ജനാധിപത്യത്തിന്റെ വിജയമാണ്. കൊറോണ പ്രതിരോധത്തില്‍ പഞ്ചായത്തുകളെ ശാക്തീകരിക്കുന്നതിന് ഇ-ഗ്രാമസ്വരാജ് പോര്‍ട്ടലും മൊബൈല്‍ ആപ്പും മോദി പുറത്തിറക്കി. ഇവ ഗ്രാമപഞ്ചായത്തുകളുടെ പ്രവര്‍ത്തനം ഡിജിറ്റലാക്കും. ഒന്നേകാല്‍ ലക്ഷം പഞ്ചായത്തുകളില്‍ ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ് സംവിധാനം എത്തിച്ചുവെന്നും മോദി പറഞ്ഞു.
മുന്‍പില്‍ ഇന്ത്യന്‍ ജനത കീഴടങ്ങില്ല. കോവിഡ് രാജ്യത്തിന് നല്‍കുന്നത് പുതിയ പാഠം. നഗര-ഗ്രാമ വ്യത്യാസമില്ലാതെ സ്വയംപര്യാപ്തമാവണം എന്ന സന്ദേശമാണ് ഇത് നല്‍കുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു.