കിറ്റെക്സ് ഓഹരി വിലയിൽ 20 ശതമാനത്തിന്റെ ഉയർച്ച

കൊച്ചി: കിറ്റെക്സിന്റെ ഓഹരി വിലയിൽ 20 ശതമാനം ഉയർച്ച. തെലങ്കാനയുമായി നിക്ഷേപ ചർച്ച നടന്നതിനെ തുടർന്ന് വെള്ളിയാഴ്ചയും കിറ്റെക്സ് ഓഹരി വില ഇരുപത് ശതമാനത്തോളം ഉയർന്നിരുന്നു. രണ്ടു ദിവസം കൊണ്ട് 40 ശതമാനം വർധനവാണ് കിറ്റെക്സ് ഓഹരിയിൽ ഉണ്ടായത്. 28 രൂപ ആകെ വർദ്ധിച്ചു. 168 രൂപയിലാണ് ഇപ്പോൾ കിറ്റെക്സ് ഓഹരിയുടെ വ്യാപാരം വിപണിയിൽ നടക്കുന്നത്.

അതിനിടെ സംസ്ഥാന സർക്കാരിൻ്റെ വ്യവസായ നയത്തിനെതിരെ ശക്തമായി തുറന്നടിച്ച് കിറ്റക്സ് എം ഡി സാബു എം ജേക്കബ് ഇന്ന് രംഗത്തു വന്നു . തങ്ങളെ വീണ്ടും ബുദ്ധിമുട്ടിച്ചാൽ കേരളത്തിലെ കിറ്റെക്സ് സ്ഥാപനങ്ങൾ ഇതര സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുമെന്നും നയാപൈസ മേലിൽ ഇനി ഇവിടെ മുതൽമുടക്കില്ലെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ഇതുസംബന്ധിച്ച് കൂടുതൽ പ്രതികരണത്തിനില്ലെന്നായിരുന്നു വ്യവസായ മന്ത്രി പി രാജിവിൻ്റെ നിലപാട്.