തൃശ്ശൂർ : മറുനാടൻ മലയാളികൾക്കുള്ള ഭക്ഷ്യ വസ്തുക്കളുമായി ഓഖ ട്രെയിൻ യാത്രയായി.
ലോക്ഡൗണിനുശേഷം വടക്കേ ഇന്ത്യയിൽനിന്ന് ആദ്യമായി കേരളത്തിലേക്ക് എത്തിയ പാർസൽ തീവണ്ടിയാണ് ഓഖ.
ബുധനാഴ്ച ഉച്ചയ്ക്ക് ഓഖയിൽനിന്ന് തിരുവനന്തപുരത്ത് എത്തിയ പാർസൽ ട്രെയിൻ രാത്രി ഒമ്പതിനാണ് ഓഖയ്ക്ക് മടങ്ങിയത്.
കേരളത്തിൽ നിന്നുള്ള കപ്പയും തേങ്ങയും അടക്കമുള്ള ഭഷ്യവസ്തുക്കളുമായാണ് ഓഖയുടെ തിരിച്ചുള്ള യാത്ര.
ലോക് ഡൗണിനു മുൻപ് കുമ്പളങ്ങ, മത്തങ്ങ, ചേന, ചേമ്പ്, കാച്ചിൽ, ഏത്തയ്ക്ക, കൂർക്ക തുടങ്ങിയവയും പാർസലായി കേരളത്തിൽ നിന്നും അന്യസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുമായിരുന്നു. എന്നാൽ ലോക് ഡൗൺ സമയത്തു എത്തിയ ഈ ട്രെയിനിൽ എട്ട് ടണ്ണോളം ഭക്ഷ്യവസ്തുക്കളാണ് തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽനിന്നും കയറ്റിവിട്ടത്. ഗോവയ്ക്കും ഗുജറാത്തിനുമാണ് ഇവ വസ്തുക്കൾ പ്രധാനമായും കയറ്റിപ്പോയത്.
കൊറോണ മഹാമാരി ഏറെ ബാധിക്കാത്തതിനാലാണ് ഗോവയിലേക്ക് സാധനങ്ങൾ കയറ്റിപ്പോവാൻ കാരണം.
കേരളത്തിൽനിന്ന് എട്ടര ക്വിന്റൽ മരുന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് ഈ ട്രെയിനിൽ പോയിട്ടുണ്ട്. കൊല്ലത്തുനിന്നാണ് മരുന്ന് കൂടുതൽ അയച്ചത്. മംഗളൂരുവിൽ ഇറക്കാനുള്ള മരുന്നുകളാണ് കയറ്റിയയച്ചത്.