Home Covid-19 രാജ്യത്തെ കൊറോണ കേസുകളിൽ മൂന്നിലൊന്നും കേരളത്തിൽ; കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം

രാജ്യത്തെ കൊറോണ കേസുകളിൽ മൂന്നിലൊന്നും കേരളത്തിൽ; കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം

0

ന്യൂഡെൽഹി: രാജ്യത്തെ കൊറോണ കേസുകളിൽ മൂന്നിലൊന്നും കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ കണക്കുകൾ. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 41,506 പേർക്ക് കൊറോണ സ്ഥിരീകരിച്ചത്. കേരളത്തിലാകട്ടെ ഇന്നലെ 14,087 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 4,54,118 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18,43,500 സാമ്പിളുകളാണ് പരിശോധിച്ചത്.

അതേസമയം രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 41,526 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 2,99,75,064 പേർ ഇതുവരെ രോഗമുക്തി നേടി. കൂടാതെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2. 25 ശതമാനമായി കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ആണ്.

രാജ്യത്ത് മൂന്നാം ഘട്ട വാക്‌സിനേഷൻ പുരോഗമിക്കുകയാണ്. ഇതുവരെ രാജ്യത്ത് 37,60,32,586 പേർ വാക്‌സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here