കെഎസ്ഇബിയുടെ 400 കോടിയുടെ പുരപ്പുറ സൗരോര്‍ജ്ജപദ്ധതിയുടെ കരാര്‍ ടാറ്റ പവറിന്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത പവര്‍ കമ്പനിയായ ടാറ്റ പവര്‍ കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് (കെഎസ്ഇബി) ആഭ്യന്തര ഉപയോക്താക്കള്‍ക്കായി നടപ്പാക്കുന്ന നാനൂറ് കോടി രൂപ മതിപ്പു വരുന്ന 84 മെഗാവാട്ടിന്‍റെ പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയുടെ എംപാനല്‍മെന്‍റ് കരാര്‍ സ്വന്തമാക്കി.

കരാറിന്‍റെ ഭാഗമായി കെഎസ്ഇബിയുമായി ചേര്‍ന്ന് വ്യക്തിഗത വീടുകള്‍ക്കായി കമ്പനി 64 മെഗാവാട്ട് പദ്ധതി നടപ്പാക്കും. മൂന്ന് മുതല്‍ 10 കിലോവാട്ട് വരെ കപ്പാസിറ്റിയുള്ള സോളാര്‍ പദ്ധതികളാവും ഇത്. കൂടാതെ റസിഡല്‍ഷ്യല്‍, ഹൗസിംഗ് സൊസൈറ്റികള്‍ക്കായി, 11 മുതല്‍ 100 കിലോവാട്ട് വരെ കപ്പാസിറ്റിയുള്ള സോളാര്‍ പദ്ധതികളില്‍ നിന്ന് 20 മെഗാവാട്ട് സൗരോര്‍ജ്ജം ഉത്പാദിപ്പിക്കാനുള്ള പദ്ധതിയും നടപ്പാക്കും.

കേന്ദ്ര ന്യൂ ആൻ്റ് റിന്യൂവബിള്‍ എനര്‍ജി മന്ത്രാലയത്തിന്‍റെ രണ്ടാം ഘട്ട സബ്സിഡി പദ്ധതി പ്രകാരം കേരളത്തില്‍ കെഎസ്ഇബി 2021 ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച സൗര സബ്സിഡി സ്കീം ഇന്‍ ഡൊമസ്റ്റിക് സെക്ടര്‍ അനുസരിച്ചാണ് കമ്പനി കരാര്‍ നേടിയത്. വ്യക്തിഗത വീട്ടുടമകളില്‍നിന്ന് ഓര്‍ഡര്‍ ലഭിച്ചുകഴിഞ്ഞാല്‍ മൂന്നു മാസത്തിനകം പദ്ധതി കമ്മീഷന്‍ ചെയ്യണം. ജനുവരി ആറിന് കെഎസ്ഇബിയില്‍നിന്നും 110 മെഗാവാട്ട് പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി നടപ്പാക്കാന്‍ കമ്പനിക്ക് അനുമതിപത്രം ലഭിച്ചിരുന്നു. ഈ പദ്ധതിയിലൂടെ 274 എംയു ഊര്‍ജ്ജമാണ് ഓരോ വര്‍ഷവും ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്.

84 മെഗാവാട്ട് പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി നടപ്പാക്കുമ്പോള്‍ ഓരോ വര്‍ഷവും 120 എംയു ഊര്‍ജ്ജമാണ് ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്. പ്രതിവര്‍ഷം ഏതാണ്ട് 100 ദശലക്ഷം കിലോഗ്രാം കാര്‍ബണ്‍ ഡയോക്സൈഡ് ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും.

കെഎസ്ഇബിയില്‍നിന്നും 84 മെഗാവാട്ടിന്‍റെ പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി സ്വന്തമാക്കിയതില്‍ സന്തോഷമുണ്ടെന്ന് ടാറ്റ പവര്‍ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ഡോ. പ്രവീര്‍ സിന്‍ഹ പറഞ്ഞു. ആഭ്യന്തര ഉപയോക്താക്കള്‍ക്ക് ഹരിതോര്‍ജ്ജത്തിലേയ്ക്ക് മാറാന്‍ അവസരം നല്കുന്നതിന് പിന്തുണ നല്കുന്നതില്‍ അഭിമാനമുണ്ട്. പുരപ്പുറ സൗരോര്‍ജ്ജ ഉത്പാദനത്തിലൂടെ ഇന്ത്യയെ ക്ലീന്‍ പവര്‍ രംഗത്തേയ്ക്ക് നയിക്കുന്നതിലുള്ള ടാറ്റ പവറിന്‍റെ പ്രതിബദ്ധതയിലുള്ള കെഎസ്ഇബിയുടെ വിശ്വാസ്യതയാണ് ഇത്