Home State കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കോംപ്ലക്സ് ഓഗസ്റ്റ് 26ന് തുറക്കും

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കോംപ്ലക്സ് ഓഗസ്റ്റ് 26ന് തുറക്കും

0

തിരുവനന്തപുരം; ഒടുവിൽ കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കോംപ്ലക്സിന് ശാപമോക്ഷം. നിര്‍മ്മാണം പൂര്‍ത്തിയാക്കി അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും വ്യാപാരാവശ്യങ്ങള്‍ക്ക് തുറന്നു കൊടുക്കാതിരുന്ന കെഎസ്ആര്‍ടിസി സമുച്ചയം ഓഗസ്റ്റ് 26ന് തുറന്നു കൊടുക്കും.

നാലുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ബസ് ടെര്‍മിനല്‍ കോംപ്ലക്സ് 3.22 ഏക്കര്‍ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. 74.63 കോടി ചിലവില്‍ നിര്‍മിച്ച കോംപ്ലക്സില്‍ 11 ലിഫ്റ്റുകളും 2 എസ്കലേറ്ററുകളുമാണുള്ളത്.
നിക്ഷേപമായി 17 കോടി രൂപയും പ്രതിമാസം 43.20 ലക്ഷം രൂപ വാടകയും ലഭിക്കുന്നതു മൂലം കെ റ്റി ഡി എഫ് സിക്ക് 30 വര്‍ഷം കൊണ്ട് ഏകദേശം 257 കോടിയോളം രൂപ വരുമാനം ലഭിക്കുമെന്നും എം.ഒ.യു ഒപ്പുവച്ചാണ് സമുച്ചയം തുറന്നുകൊടുക്കുകയെന്നും ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.

കോഴിക്കോടിന്റെ വ്യാപാര വാണിജ്യ മേഖലകള്‍ക്ക് മുതല്‍ക്കൂട്ടാകുന്ന കെഎസ്ആര്‍ടിസി സമുച്ചയത്തോട് ചേര്‍ന്ന് 250 കാറുകള്‍ക്കും 600 ഇരു ചക്രവാഹനങ്ങള്‍ക്കും 40 ബസുകള്‍ക്കും പാര്‍ക്കിംഗ് സൗകര്യമുണ്ട്. ഏറെ വര്‍ഷങ്ങളായി പല കാരണങ്ങളാല്‍ തുറന്നു കൊടുക്കാന്‍ കഴിയാതിരുന്ന കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കോംപ്ലക്സാണ് ഓഗസ്റ്റ് 26ന് ഗതാഗത മന്ത്രി ആന്റണി രാജു തുറന്നു കൊടുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here