നീതിക്കു വേണ്ടിയുള്ള നിലയ്ക്കാത്ത പോരാട്ടത്തിൻ്റെ പ്രതീകം ; ഫാ. സ്റ്റാന്‍ സ്വാമി ഇനി ജനഹൃദയങ്ങളിൽ

ചങ്ങനാശ്ശേരി: പീഡനങ്ങളിൽ തളരാതെ നീതിബോധവും തീക്ഷ്ണതയും കാത്തുസൂക്ഷിച്ച ധീരനായ മനുഷ്യാവകാശ പ്രവർത്തകനായിരുന്നു ഫാ.സ്റ്റാൻ സ്വാമിയെന്ന് ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. പാവങ്ങളോടുള്ള അദ്ദേഹത്തിൻ്റെ കരുണയും സ്നേഹവും ക്രിസ്തീയ സ്നേഹത്തിൻ്റെ ഉദാത്ത മാതൃകയായിരുന്നുവെന്ന് മാർ പെരുന്തോട്ടം അനുസ്മരിച്ചു.

ചങ്ങനാശ്ശേരി അതിരൂപതാ പാസ്റ്ററൽ കൗൺസിൽ സംഘടിപ്പിച്ച ഫാ.സ്റ്റാൻ സ്വാമി അനുസ്മരണവും അദ്ദേഹത്തിൻ്റെ മരണത്തിൽ സർക്കാരുകൾ കാട്ടിയ അനാസ്ഥക്കെതിരേയുള്ള പ്രതിഷേധ സമ്മേളനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം.

കൊലയാളികൾക്ക് ലഭിക്കുന്ന സ്വാഭാവിക നീതി പോലും
ഫാ.സ്റ്റാൻ സ്വാമിക്ക് ലഭിച്ചില്ല. അന്ത്യാഭിലാഷമെന്തെന്നു പോലും ആരാഞ്ഞില്ല. ഒരു സ്ടോയ്‌ക്ക് പോലും നീതിപീഠത്തിൻ്റെ ദയാവായ് പിന് കാത്തിരിക്കേണ്ടി വന്നു. അത് ലഭിക്കാൻ പോലും കാലതാമസമുണ്ടായി. വന്ദ്യവയോധികനായ പുരോഹിതനോട് സർക്കാരുകൾ തികഞ്ഞ അനീതിയും അനാസ്ഥയുമാണ് കാട്ടിയത്.

മറ്റുള്ളവർക്കായി പീഡനങ്ങളേറ്റുവാങ്ങേണ്ടി വരുമ്പോൾ തളരരുത് എന്ന വലിയ പാഠമാണ് വിശ്വാസികൾക്കും ലോകത്തിനും ഫാ. സ്റ്റാൻ സ്വാമി നൽകിയതെന്ന് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു.

വികാരി ജനറാൾ ഫാ. ജോസഫ് വാണിയപുരയ്ക്കൽ അനുസ്മരണ പ്രാർഥന നടത്തി.ഫാ.ജോസഫ് കുട്ടി, ഡൊമിനിക് ജോസഫ്,ആൻ്റണി മലയിൽ, ജെ. കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. സിബി മുക്കാടൻ, ജോസുകുട്ടി കുട്ടംപേരൂർ, റോയികപ്പാങ്കൽ,തോമസ്‌പാലാത്തറ,സെബാസ്റ്റ്യൻ, സേവിച്ചൻകണ്ണംമ്പള്ളി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.