കണ്ണൂർ: കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട പോലീസിന്റെ ചോദ്യംചെയ്യലിന് ഇന്ന് ഹാജരാകില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. നേരത്തെ നിശ്ചയിച്ച ചില പരിപാടികൾ ഉള്ളതുകൊണ്ടാണ് ചോദ്യംചെയ്യലിന് ഹാജരാകാത്തതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നു രാവിലെ പത്തിന് തൃശൂർ പോലീസ് ക്ലബില്‍ ഹാജരാകാനാണ് പ്രത്യേക അന്വേഷണസംഘം സുരേന്ദ്രന് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാൽ മാറ്റൊരു ദിവസം ഹാജരാകുമോ എന്ന് സുരേന്ദ്രൻ വ്യക്തമാക്കിയില്ല.