Home World ഹിപ്പോക്രാറ്റ്സിന്റെ ചികിത്സാ കുറിപ്പുകൾ ഈജിപ്റ്റിലെ മഠത്തിലെ ലൈബ്രറിയിൽ കണ്ടെത്തി

ഹിപ്പോക്രാറ്റ്സിന്റെ ചികിത്സാ കുറിപ്പുകൾ ഈജിപ്റ്റിലെ മഠത്തിലെ ലൈബ്രറിയിൽ കണ്ടെത്തി

0

കെയ്റോ: ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന ഹിപ്പോക്രാറ്റ്സിന്റെ ആറാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതെന്ന് കരുതുന്ന ചികിത്സാ കുറിപ്പുകൾ കണ്ടെത്തി. ഈജിപ്റ്റിലെ സൗത്ത് സിനായിലെ സെന്റ് കാതറിൻ മൊണാസ്ട്രിയിലെ സന്യാസിമാരാണ് വിലപ്പെട്ട ഈ രേഖകൾ കണ്ടെടുത്തത്. മഠത്തിലെ ലൈബ്രറി പുനർനിർമ്മിക്കുന്നതിനിടെയാണ് അമൂല്യമായ ഈ കൈയ്യെഴുത്ത് പ്രതികൾ ലഭിച്ചത്.

ചികിത്സാ വിധികൾക്കൊപ്പം ചില പ്രത്യേക ഔഷധ സസ്യങ്ങളുടെ ചിത്രങ്ങൾ സഹിതമുള്ള വിശദീകരണവും നൽകിയിട്ടുണ്ട്. ഇലക്ട്രോണിക് ലൈബ്രറിയിലെ ഗവേഷകർ ഹിപ്പോക്രാറ്റ്സിന്റെ കൈയെഴുത്തുപ്രതികൾ പരിശോധിച്ചു. മൂന്ന് മെഡിക്കൽ കുറിപ്പുകൾ ഉൾക്കൊള്ളുന്ന കൈയെഴുത്തുപ്രതികളിൽ ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ കയ്യെഴുത്തുപ്രതി ഉൾപ്പെടുമെന്ന് ഗവേഷകനായ മൈക്കൽ ഫെൽ‌പ്സ് പറഞ്ഞു.

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ലൈബ്രറികളിൽ ഒന്നാണ് സെന്റ് കാതറിൻ മൊണാസ്ട്രിയിലെ ലൈബ്രറി . വിവിധ വിഷയങ്ങളെ കുറിച്ച് അറബി, എത്യോപ്യൻ, കോപ്റ്റിക്, അർമേനിയൻ, സിറിയക്, ഗ്രീക്ക് ഭാഷകളിൽ എഴുതിയ 6,000 കയ്യെഴുത്തുപ്രതികൾ ഇവിടെയുണ്ട് . ലൈബ്രറിയിലെ ഏറ്റവും പഴയ കൈയെഴുത്തുപ്രതി എ ഡി നാലാം നൂറ്റാണ്ടിലേതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here