തിരുവനന്തപുരം: സ്പ്രിഗ്ലര്‍ വിവാദത്തില്‍ സിപിഐ എതിര്‍പ്പ് രേഖപ്പെടുത്തിയതായി തുറന്ന് സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
നിലവിലെ പ്രതിസന്ധിഘട്ടം കഴിഞ്ഞാല്‍ വിഷയം മുന്നണിയില്‍ ചര്‍ച്ച ചെയ്യുമെന്നും ഇടതുനയത്തിന് വിരുദ്ധമായി കരാറില്‍ ഒന്നുമില്ലെന്നും കോടിയേരി പറഞ്ഞു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നതായും കോടിയേരി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ ആരോപണം ചോദിച്ചപ്പോൾ കെ കരുണാകരന് എതിരായ ചാരക്കേസ് ഓർമിപ്പിച്ചു കോടിയേരി.
”ഇപ്പോൾ മുഖ്യമന്ത്രിയുടെ കുടുംബത്തിന് എതിരായ ആരോപണങ്ങൾ കാണുമ്പോൾ എനിക്കോർമ വരുന്നത് ഐഎസ്ആർഒ ചാരക്കേസാണ്. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആ വിവാദങ്ങൾക്ക് തിരികൊളുത്തിയത്, ഇന്ന് കോൺഗ്രസിന്റെ തന്നെ നേതൃത്വത്തിലുള്ള ചിലരാണ്. ഇത് അവരുടെ സ്ഥിരം പരിപാടിയാണ്. കരുണാകരന്റെ കുടുംബത്തിനെതിരെ എന്തെല്ലാം ആരോപണങ്ങളാണ് അവരന്ന് ഉയർത്തിയത്.
മുഖ്യമന്ത്രിയുടെ മകൾക്കെതിരെ പ്രതിപക്ഷം ഉന്നയിച്ച വിവാദങ്ങളിൽ വസ്തുതയില്ല. പ്രതിപക്ഷം വെറുതെ വിവാദത്തിന് ഉപകഥയുണ്ടാക്കുകയാണ്. തെളിവുണ്ടെങ്കിൽ അത് നേരത്തേ പ്രതിപക്ഷം കൊണ്ടുവരേണ്ടതായിരുന്നല്ലോ. അതെന്തേ ചെയ്തില്ല?”, കോടിയേരി ചോദിച്ചു.”