തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ഡിജിപി വൈ അനില്‍കാന്ത്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നൽകും. ഗാര്‍ഹിക പീഡന പരാതിയില്‍ കര്‍ശന നടപടിയുണ്ടാകും.
സ്ത്രീധനമടക്കമുള്ള വിഷയങ്ങളില്‍ കടുത്ത നടപടി സ്വീകരിക്കും. സ്ത്രീ സുരക്ഷയില്‍ എന്‍ജിഒമാരുടെ സഹായം തേടും. സ്വര്‍ണക്കടത്ത് തടയാന്‍ പ്രത്യേക സ്കീം കൊണ്ടുവരുമെന്നും ഡിജിപി വ്യക്തമാക്കി.
അടിസ്ഥാന പൊലീസിംഗ് നവീകരിക്കുമെന്നും എല്ലാ കേസുകളും വേഗത്തില്‍ തീര്‍പ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്വര്‍ണക്കടത്ത് ഉള്‍പ്പടെയുള്ള കേസുകള്‍ പ്രത്യേക പരിഗണന നല്കി അന്വേഷിക്കുമെന്നും ഡിജിപി വ്യക്തമാക്കി.