പ്രവാസി മലയാളികളുടെ മ്യതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കേന്ദ്രം അനുമതി നിഷേധിച്ചു ; കുവൈറ്റിൽ പ്രതിഷേധം ശക്തം

കുവൈറ്റ്: കുവൈറ്റിൽ നിന്നും ഇന്ന് നാട്ടിലേക്ക് കൊണ്ടു പേകേണ്ടിയിരുന്ന രണ്ട് പ്രവാസി മലയാളികളുടെ മ്യതദേഹങ്ങൾക്ക് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. കോഴിക്കാട് മണിയൂർ സാദേശി വിനോദ്, മാവേലിക്കര സ്വദേശി വർഗീസ് ഫിലിപ്പ്‌, എന്നിവരുടെ മ്യതദേഹങ്ങളാണ് സ്വദേശത്തേക്ക് കൊണ്ടുപോകാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്തത്.

എന്നാൽ ഇന്നലെ അർദ്ധ രാത്രിയോടെ ഡയറക്ടർ ഓഫ് സിവിൽ ഏവിയേഷൻ മ്യതദേഹം കൊണ്ടു പോകന്നതിന് അനുമതി നിഷേധിക്കുകയായിരുന്നു. ഇക്കാര്യം വ്യക്തമാക്കി ഉത്തരവും ഇറങ്ങി.
കല കുവൈറ്റിന്റെ നേതൃത്വത്തിൽ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി എംബാം ചെയ്ത മൃതദേഹങ്ങൾ എയർപോർട്ടിലേക്ക് കൊണ്ടു പോകാൻ മണിക്കൂറുകൾ
ബാക്കി നിൽക്കെയാണ് കേന്ദ്ര തീരുമാനം വന്നത്.

ഇതോടെ ബന്ധുക്കൾക്ക് വേണ്ടപ്പെട്ടവരെ അവസാനമായി കാണുന്നതിനുള്ള അവകാശം നിഷേധിക്കപ്പെട്ടതായി മലയാളി സംഘടനകൾ കുറ്റപെടുത്തി. മൃതദേഹങ്ങളെ അനാദരിക്കുന്ന മനുഷ്യത്വരഹിതവും മനുഷ്യാവകാശ ലംഘനവുമായ തീരുമാനമാണിതെന്ന് പരക്കെ ആക്ഷേപമുണ്ട്.