Home National കൊറോണയെ പ്രതിരോധിക്കാന്‍ അഞ്ചുലക്ഷത്തിൻ്റെ സ്വർണ്ണ മാസ്ക് നിർമ്മിച്ച് ഗോല്‍ഡന്‍ ബാബ

കൊറോണയെ പ്രതിരോധിക്കാന്‍ അഞ്ചുലക്ഷത്തിൻ്റെ സ്വർണ്ണ മാസ്ക് നിർമ്മിച്ച് ഗോല്‍ഡന്‍ ബാബ

0

കാന്‍പൂര്‍: അഞ്ചുലക്ഷം രൂപയുടെ സ്വർണ്ണ മാസ്ക് നിർമ്മിച്ച് കൊറോണയെ പ്രതിരോധിക്കാന്‍ കാന്‍പൂര്‍ സ്വദേശി. ഗോല്‍ഡന്‍ ബാബ എന്നറിയപ്പെടുന്ന മനോജ് സെന്‍ഗാര്‍ എന്നയാളാണ് അഞ്ചു ലക്ഷം രൂപ വില വരുന്ന മാസ്‌ക് നിര്‍മ്മിച്ചത്.

മൂന്ന് ലെയറുള്ള ഈ മാസ്‌ക് മൂന്ന് വര്‍ഷം വരെ തുടര്‍ച്ചയായി ഉപയോഗിക്കാമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. അതിനായി ഒരു സാനിറ്റൈസറും ഈ മാസ്‌കിനകത്ത് സജ്ജമാക്കിയിട്ടുണ്ട് ‘ശിവ് ശരണ്‍ മാസ്‌ക്’ എന്നാണ് അദ്ദേഹം ഈ മാസ്‌കിന് നല്‍കിയിട്ടുള്ള പേര്.

നേരത്തെയും മനോജ് സ്വര്‍ണം കൊണ്ട് നിരവധി വസ്തുക്കള്‍ ഉണ്ടാക്കിയിട്ടുണ്ട്. സ്വര്‍ണത്തില്‍ തീര്‍ത്ത ശംഖ്, മത്സ്യം, ഹനുമാന്‍ സ്വാമിയുടെ ലോക്കറ്റ് തുടങ്ങി വന്‍ ശേഖരണം തന്നെ ഇയാളുടെ പക്കലുണ്ട്.

എപ്പോഴും ഏതാണ്ട് രണ്ട് കിലോഗ്രാം സ്വര്‍ണത്തിന്റെ ആഭരണങ്ങളാണ് മനോജ് ധരിക്കാറുള്ളത്. കൂടാതെ സ്വര്‍ണത്തിന്റെ ഒരു ജോഡി കമ്മല്‍, റിവോള്‍വര്‍ സൂക്ഷിക്കാനായി സ്വര്‍ണത്തില്‍ തീര്‍ത്ത കവര്‍, സ്വര്‍ണം കൊണ്ട് നിര്‍മിച്ച മൂന്ന് ബെല്‍റ്റുകള്‍ എന്നിവയെല്ലാം കൈവശമുണ്ട്. സ്വര്‍ണത്തോടുള്ള ഭ്രമം കാരണമാണ് ഗോള്‍ഡന്‍ ബാബ എന്ന പേര് ലഭിക്കാന്‍ കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here