Home Local News സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഭീഷണി; ഇടുക്കിയിൽ കർഷകൻ ആത്മഹത്യ ചെയ്തു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഭീഷണി; ഇടുക്കിയിൽ കർഷകൻ ആത്മഹത്യ ചെയ്തു

0

കട്ടപ്പന: കടക്കെണിയിലായ കർഷകൻ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഭീഷണിയെത്തുടർന്ന് ആത്മഹത്യ ചെയ്തു. പാമ്പാടുംപാറയിൽ വായ്പ തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെയാണ് ഗൃഹനാഥൻ ജീവനൊടുക്കിയത്. നെല്ലിപാറയിൽ കർഷകനായ സന്തോഷാണ് മരിച്ചത്. ഉച്ചയോടെയായിരുന്നു സന്തോഷിനെ വീടിന് സമീപമുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കടക്കെണി മൂലമാണ് സന്തോഷിന്റെ ആത്മഹത്യയെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. കടമെടുത്ത പണത്തിന്റെ തിരിച്ചടവ് ആവശ്യപ്പെട്ടു സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് സന്തോഷ് കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. ലോക്ക്ഡൗൺ പ്രതിസന്ധിയെ തുടർന്നായിരുന്നു വായ്പ തിരിച്ചടവ് മുടങ്ങിയത്. കർഷകനാണ് സന്തോഷ്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി. മൃതദേഹം വൈകീട്ട് വീട്ടുവളപ്പിൽ സംസ്‌കരിക്കും. ഭാര്യ: ഗീത.മക്കൾ: അരുൺ, ആതിര.

LEAVE A REPLY

Please enter your comment!
Please enter your name here