തിരുവന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ ജീവനക്കാരന് പാമ്പ് കടിയേറ്റ് മരിച്ചു. കട്ടാക്കട സ്വദേശി അര്‍ഷാദാ (44) ണ് രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചത്. അനിമല്‍ കീപ്പറായ അര്‍ഷാദിന് കൂട് വ്യത്തിയാക്കുന്നതിനിടെ പാമ്പ് കടിയേല്‍ക്കുകയായിരുന്നു.
ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. കൂടിന്റെ പിന്നിലെ ഭാഗം വൃത്തിയാക്കി തിരികെ ഇറങ്ങുന്നതിനിടെ രാജവെമ്പാല ഹർഷാദിനെ കടിക്കുകയായിരുന്നു. കടിയേറ്റതായി സഹപ്രവർത്തകരോട് പറഞ്ഞതിനു പിന്നാലെ ഹർഷാദ് കുഴഞ്ഞു വീണു. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിരുവനന്തപുരം മൃഗശാലയിൽ മൂന്ന് രാജവെമ്പാലകളാണുള്ളത്. ഇതിൽ ഒരെണ്ണത്തെ പ്രത്യേകവും രണ്ടെണ്ണത്തെ ഒരുമിച്ചുമാണ് കൂടുകളിൽ ഇട്ടിരിക്കുന്നത്.