കൊറോണ ബാധിതരുടെ മ്യതദേഹങ്ങൾ സംസ്ക്കരിക്കും മുമ്പ് ഒരു മണിക്കൂർ വീട്ടിൽവെയ്ക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിതരുടെ മ്യതദേഹങ്ങൾ സംസ്ക്കരിക്കാനുള്ള നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു. മ്യതദേഹങ്ങൾ ഒരു മണിക്കൂർ വീട്ടിൽവെയ്ക്കാം. ബന്ധുക്കൾക്ക് കാണാനും പരിമിതമായ മതാചാരങ്ങൾക്കും അനുമതി നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം കൊറോണ ബാധിതരുടെ ബാങ്ക് ലോണുകളിലെ ജപ്തി നടപടികൾ താത്കാലികമായി നി‍ർത്തിവയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ബസുകളിൽ പരിധിയിൽ കൂടുതൽ യാത്രക്കാ‍ർ ഉണ്ടാവാൻ പാടില്ല. അന്തർസംസ്ഥാന യാത്രികർ കൊറോണ നെ​ഗറ്റീവ സർട്ടിഫിക്കറ്റ് കരുതണമെന്ന നിർദേശം അനുസരിച്ച് എയർപോർട്ടിൽ ഫലപ്രദമായ പരിശോധനാ സൗകര്യമുണ്ട്.

റെയിൽവേ സ്റ്റേഷനുകളിലും അതിർത്തി ചെക്ക് പോസ്റ്റുകളിലും ഇതേ നിലയിൽ പരിശോധന കർശനമാക്കും. ഹോം സ്റ്റേക്കൾ, സർവ്വീസ് വില്ലകൾ,​ ഗൃഹശ്രീ യൂണിറ്റുകൾ, ഹൗസ് ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ, ടൂർ ഓപ്പറേറ്റർമാർ, ടൂറിസ്റ്റ് ​ഗൈഡുമാർ, ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാർ എന്നിവരെ 18+ പ്രായവിഭാ​ഗത്തിലെ മുൻ​ഗണനാപട്ടികയിലേക്ക് മാറ്റും.