Home State സംസ്ഥാനത്തിന് 1,56,650 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായി

സംസ്ഥാനത്തിന് 1,56,650 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായി

0

തിരുവനന്തപുരം: സംസ്ഥാനത്തിന് 1,56,650 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായി. തിരുവനന്തപുരത്ത് 53,500 ഡോസ് വാക്‌സിനും എറണാകുളത്ത് 61,150 ഡോസ് വാക്‌സിനും കോഴിക്കോട് 42,000 ഡോസ് വാക്‌സിനുമാണ് എത്തിയത്. ഇതോടെ സംസ്ഥാനത്ത് 1,30,38,940 ഡോസ് വാക്‌സിനാണ് ലഭിച്ചത്.

12,04,960 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 1,37,580 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 13,42,540 ഡോസ് വാക്‌സിനാണ് സംസ്ഥാനം വാങ്ങിയത്.1,04,95,740 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 12,00,660 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 1,16,96,400 ഡോസ് വാക്‌സിന്‍ കേന്ദ്രം നല്‍കിയതാണ്.

ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് 10 ലക്ഷം ഡോസിന് മുകളില്‍ വാക്‌സിനെടുത്ത ആറ് ജില്ലകളാണുള്ളത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നിവയാണവ.

LEAVE A REPLY

Please enter your comment!
Please enter your name here