പ്രതിഷേധങ്ങൾക്കിടെ ഇന്ധന വില വീണ്ടും കൂട്ടി

തിരുവനന്തപുരം: പ്രതിഷേധങ്ങൾക്കിടെ രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. കഴിഞ്ഞ ആറ് മാസത്തിനിടെ 58 തവണയാണ് ഇന്ധന വില കൂട്ടിയത്. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 100.79 രൂപയായി. 95.74 രൂപയാണ് തലസ്ഥാനത്ത് ഒരു ലിറ്റര്‍ ഡീസലിന്റെ വില.

കൊച്ചിയില്‍ 99.03 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ വില 94.08 രൂപയായും ഉയര്‍ന്നിട്ടുണ്ട്. ഈ മാസം ഇതുവരെ 17 തവണയാണ് വില കൂട്ടിയത്.

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയര്‍ന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതല്‍ എണ്ണകമ്പനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവര്‍ധന ദിവസേന തുടർന്നുകൊണ്ടിക്കുകയാണ്.