Home National ദർശൻ ഭാരതിയുടെ തലയറുക്കുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഇസ്ലാം പുരോഹിതൻ

ദർശൻ ഭാരതിയുടെ തലയറുക്കുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഇസ്ലാം പുരോഹിതൻ

0

ലക്‌നൗ : സ്വാമി ദർശൻ ഭാരതിയുടെ തലവെട്ടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇസ്ലാം പുരോഹിതൻ. ലക്‌നൗ സ്വദേശി ഹാഫിസ് ഫൈസാൻ റാസയാണ് പരസ്യ പ്രഖ്യാപനം നടത്തിയത്. ദർശൻ ഭാരതിയുടെ തലയറുക്കുന്നവർക്ക് ഒരു കോടി രൂപയാണ് പുരോഹിതൻ പ്രഖ്യാപിച്ചത്.

ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇയാൾ പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ചത്. ഇസ്ലാം മതത്തിനും മുസ്ലീങ്ങൾക്കുമെതിരെയാണ് സ്വാമി ദർശൻ ഭാരതി എല്ലായ്‌പ്പോഴും സംസാരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റാസയുടെ പ്രഖ്യാപനം. ഇസ്ലാമിനെതിരെ ആര് സംസാരിച്ചാലും ഇതായിരിക്കും വിധിയെന്നും റാസ ഭീഷണി മുഴക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

ബറേലിയിൽ പ്രവർത്തിക്കുന്ന മദ്രസയിലെ അദ്ധ്യാപകൻ കൂടിയാണ് റാസ. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്, രാകേഷ് ടികായത് എന്നിവരുമായി റാസയ്ക്ക് ബന്ധമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here