കൊല്ലം: വയോധികയുടെ പെന്ഷന് തുകയുമായി യുവാവ് മുങ്ങി. ആദിച്ചനല്ലൂര്‍ കാനറാ ബാങ്കിന് മുന്നിലായിരുന്നു നാടകീയമായ സംഭവം അരങ്ങേറിയത്. ആദിച്ചനല്ലൂര്‍ സ്വദേശിയായ വയോധിക ബാങ്കിൽ നിന്ന് പിന്‍വലിച്ച ആറായിരം രൂപയുമായി പുറത്തിറങ്ങി സ്ഥലത്തുണ്ടായിരുന്ന യുവാവിന്റെ കൈയ്യില്‍ എണ്ണിത്തിട്ടപ്പെടുത്താനായി നല്‍കുകയായിരുന്നു. പെട്ടെന്ന് തിരക്കിൽ യുവാവിനെ കാണാതായി. തുടർന്ന് സമീപത്തു നിന്നവരോട് കാര്യം പറഞ്ഞപ്പോഴാണ് യുവാവ് പണവുമായി മുങ്ങിയെന്ന് അറിഞ്ഞത്. തുടര്‍ന്ന് വയോധിക ചാത്തന്നൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി.
ഭൂരിഭാഗം പേരും മാസ്ക് ധരിച്ചിരുന്നതിനാല്‍ ആളിനെ വ്യക്തമായി മനസിലാക്കാന്‍ കഴിഞ്ഞില്ലെന്നാണ് സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞത്. ചാത്തന്നൂര്‍ സി.ഐ ജസ്റ്റിന് ജോണിന്റെ നേതൃത്വത്തില്‍ പൊലീസ് ആദിച്ചനല്ലൂരില് അന്വേഷണം നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരുകാണെന്ന് പോലീസ് പറഞ്ഞു.