ന്യൂഡെൽഹി: ഡെൽഹിയിൽ നിന്ന് ഗോവയിലേക്ക് പോകുകയായിരുന്ന രാജധാനി എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി. ഇന്ന് രാവിലെ മഹാരാഷ്ട്രയിലെ രത്നഗിരിയിലെ കാർബൂഡ് തുരങ്കത്തിനുള്ളിലാണ് പാളം തെറ്റിയത്.
അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ല. മുംബൈയിൽനിന്ന് 325 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായതെന്ന് അധികൃതർ പറഞ്ഞു.