മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

നെടുങ്കണ്ടം: കരുണാപുരത്ത് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചേറ്റുകുഴി അപ്പാപ്പിക്കട കുന്നുമേല്‍ത്തറ ജിജിന്‍ – ടിനോള്‍ ദമ്പതികളുടെ രണ്ടര മാസം മാത്രം പ്രായമുള്ള ആണ്‍ കുട്ടിയാണ് മരിച്ചത്.

മാതാവ് ടിനോള്‍ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുന്നതിനിടെയില്‍ കുഞ്ഞിന് പെട്ടെന്ന് അസ്വസ്ഥതയും ശ്വാസ തടസവുമുണ്ടായി. തുടര്‍ന്ന് ചേറ്റുകുഴിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കമ്പംമെട്ട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.