ന്യൂഡെൽഹി: കൊറോണ മൂന്നാം തരംഗം കൂടുതലായി കുട്ടികളെ ബാധിക്കുമെന്ന ആശങ്കായിലാണ് മാതാപിതാക്കള്‍. എന്നാല്‍ ഈ ആശങ്കകള്‍ക്കിടയില്‍ ആശ്വാസവാര്‍ത്തയുമായി ഇന്ത്യന്‍ ഗവേഷകര്‍ രംഗത്ത് വന്നിരിക്കുകയാണ്.
എംഎംആര്‍ അതായത് അഞ്ചാംപനിയുടെ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ള കുട്ടികളില്‍ കൊറോണ ബാധിച്ചാലും ചെറിയ തോതിലുള്ള ലക്ഷണങ്ങളോടെ രോഗം വന്നുപോകുമെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍. പൂനെയിലെ ബിജെ മെഡിക്കല്‍ കോളജിലാണ് പഠനം നടത്തിയത്. സാര്‍സ്-കോവ് 2വിലെ സ്‌പൈക്ക് പ്രോട്ടീനും മീസില്‍സ് വൈറസിലെ പ്രോട്ടീനില്‍ അടങ്ങിയിട്ടുള്ള ഹീമോഗ്ലൂട്ടിനും തമ്മില്‍ സാമ്യമുണ്ട്. ഇതേ തുടര്‍ന്നാണ് പഠനം നടത്താന്‍ ഗവേഷകര്‍ തീരുമാനിച്ചത്.
സാര്‍സ്-കോവ്-2 വൈറസിനെതിരെ അഞ്ചാംപനിയുടെ വാക്‌സിന്‍ 87.5 ശതമാനം ഫലപ്രാപ്തി കാണിച്ചിട്ടുണ്ടെന്ന് പഠനത്തില്‍ പറയുന്നു. അഞ്ചാം പനിയുടെ വാക്‌സിന്‍ കുട്ടികളിലെ കൊറോണ ബാധയ്‌ക്കെതിരെ ദീര്‍ഘകാല സംരക്ഷണം പ്രധാനം ചെയ്യുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.