കൊല്ലം: വീട്ടുമുറ്റത്തെ കുളത്തിൽ വീണ് ഒരു വയസുള്ള ആൺകുട്ടി മരിച്ചു. അഞ്ചൽ പാലമുക്ക് വലിയ കാട്ടിൽ വീട്ടിൽ വിഷ്ണു – ശ്രുതി ദമ്ബതികളുടെ മകൻ ശ്രേയസ് ആണ് മരിച്ചത്. ഇടമുളയ്ക്കൽ പനച്ചവിളയിയിൽ അലങ്കാര മത്സ്യ വിൽപനശാല നടത്തുന്ന വിഷ്ണുവിന് ഉച്ചഭക്ഷണവുമായി പോയിരിക്കുകയായിരുന്നു മാതാവ് ശ്രുതി.
മൂത്തകുട്ടി ശ്രാവണിനോടൊപ്പം (ഏഴ്) ശ്രേയസിനേയും വീട്ടിനുള്ളിൽ ഉറക്കിക്കിടത്തിയ ശേഷമാണ് പോയത്. സംഭവസമയം ഇവരുടെ മുത്തശ്ശി ജലജ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മുറ്റത്ത് കുട്ടിയുടെ കരച്ചിൽ കേട്ട് മുത്തശ്ശി എത്തിയപ്പോഴേക്കും കുട്ടി വെള്ളത്തിൽ വീണ് കിടക്കുന്നതാണ് കണ്ടത്.
ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികൾ കുട്ടിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. ഉറക്കമുണർന്ന കുട്ടി നടന്ന് മുറ്റത്തെ കുളത്തിൽ നിന്നും മീൻ പിടിക്കാൻ ശ്രമിക്കവേ കാൽവഴുതി വീണ് മരിച്ചതാകാമെന്ന് പറയപ്പെടുന്നു.