കേരളത്തിൽ അഞ്ചു വർഷത്തിനിടെ പിടികൂടിയത് 448 കോടിയുടെ കള്ളക്കടത്ത് സ്വർണം

കൊ​ച്ചി: കേരളത്തിൽ അഞ്ചു വർഷത്തിനിടെ പിടികൂടിയത് 448 കോടി രൂപയുടെ കള്ളക്കടത്ത് സ്വർണം. 2020 ന​വം​ബ​റി​ൽ അ​വ​സാ​നി​ച്ച അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്തെ നാ​ല്​ വി​മാ​ന​ത്താ​വ​ളം വ​ഴി ക​ള്ള​ക്ക​ട​ത്താ​യി കൊ​ണ്ടു​വ​ന്ന 1.25 ട​ൺ സ്വ​ർ​ണം പി​ടി​കൂ​ടി​യെ​ന്നാ​ണ്​ ക​സ്​​റ്റം​സിൻ്റെ വെ​ളി​പ്പെ​ടു​ത്ത​ൽ.

വി​ദേ​ശ​ത്തു​നി​ന്ന്​ ഒ​രു കി​ലോ സ്വ​ർ​ണം ​ക​ള്ള​ക്ക​ട​ത്താ​യി കേ​ര​ള​ത്തി​ൽ എ​ത്തി​ച്ചാ​ൽ ലാ​ഭം ഏ​ക​ദേ​ശം നാ​ല​ര ല​ക്ഷം രൂ​പ. സ്വ​ർ​ണ​ത്തി​ന്​ 10 ശ​ത​മാ​ന​മാ​ണ്​ ഇ​റ​ക്കു​മ​തി​ച്ചു​ങ്കം. നി​കു​തി വെ​ട്ടി​ച്ച്​ കേ​ര​ളം വ​ഴി സ്വ​ർ​ണം ക​ട​ത്താ​ൻ വ​ൻ മാ​ഫി​യ നി​ല​യു​റ​പ്പി​ക്കു​​മ്പോൾ അ​തി​ന്​ പി​ന്നി​ൽ ജീ​വ​ന​റ്റ്​ വീ​ഴു​ന്ന​ത്​ ക്വ​​ട്ടേ​ഷ​ൻ സം​ഘാം​ഗ​ങ്ങ​ളാ​യ യു​വാ​ക്ക​ളും.

അ​തേ​സ​മ​യം, രാ​ജ്യ​ത്ത്​ ഓ​രോ വ​ർ​ഷ​വും 700 മു​ത​ൽ 1000 ട​ൺ വ​രെ സ്വ​ർ​ണം ജ്വ​ല്ല​റി വ്യ​വ​സാ​യ​ത്തി​നാ​യി ഇ​റ​ക്കു​മ​തി ചെ​യ്യു​ന്നു​ണ്ടെ​ന്ന്​​ ഓ​ൾ ഇ​ന്ത്യ ​ജെം ​ആ​ൻ​ഡ്​ ജ്വ​ല്ല​റി ഡൊ​മ​സ്​​റ്റി​ക് കൗ​ൺ​സി​​ൽ (ജിജെസി) വ്യ​ക്ത​മാ​ക്കു​ന്നു.

ഇ​റ​ക്കു​മ​തി​ച്ചു​ങ്കം 12.50 ശ​ത​മാ​ന​മാ​യി​രു​ന്ന കാ​ല​യ​ള​വി​ൽ ഇ​തു​വ​ഴി 50,000 കോ​ടി​യു​ടെ നി​കു​തി കേ​ന്ദ്ര ഖ​ജ​നാ​വി​ൽ എ​ത്തി​യി​ട്ടു​ണ്ട്. പി​ടി​കൂ​ടാ​തെ പോ​കു​ന്ന ക​ള്ള​ക്ക​ട​ത്ത്​ സ്വ​ർ​ണ​ത്തി​ലൂ​ടെ 50,000 കോ​ടി​യു​ടെ​ത​ന്നെ നി​കു​തി ന​ഷ്​​ട​വും സം​ഭ​വി​ക്കു​ന്നു. ഇ​റ​ക്കു​മ​തി​ച്ചു​ങ്കം പി​ൻ​വ​ലി​ക്കു​ക​യോ ര​ണ്ട്​ ശ​ത​മാ​ന​ത്തി​ലേ​ക്ക്​ ചു​രു​ക്കു​ക​യോ ചെ​യ്​​താ​ൽ സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് നി​ല​ക്കു​മെ​ന്നാ​ണ്​ ജി.​ജെ.​സി​യു​ടെ നി​ല​പാ​ട്.

കേ​ര​ള​ത്തി​ൽ ക​ള്ള​ക്ക​ട​ത്താ​യി എ​ത്തു​ന്ന സ്വ​ർ​ണ​ത്തി​ൻ്റെ വ​ലി​യ​ഭാ​ഗ​വും മ​റ്റ്​ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​ണ് പോ​കു​ന്ന​ത്. ഒ​രു ഭാ​ഗം സം​സ്ഥാ​ന​ത്തെ സ​മാ​ന്ത​ര സ്വ​ർ​ണ വി​പ​ണി​യി​ലേ​ക്കും ക​ള്ള​പ്പ​ണ​ക്കാ​ർ​ക്കും എ​ത്തു​ന്നു. കേ​ര​ള​ത്തി​ലെ ജ്വ​ല്ല​റി​ക​ളി​ലെ വ്യാ​പാ​ര​ത്തി​ൻ്റെ 60 മു​ത​ൽ 70 ശ​ത​മാ​നം വ​രെ പ​ഴ​യ സ്വ​ർ​ണം​ മാ​റ്റി​വാ​ങ്ങ​ലാ​ണ്.

പ​ഴ​യ​ത്​ ഇ​ഷ്​​ടം​പോ​ലെ ല​ഭി​ക്കു​മെ​ന്ന​തി​നാ​ൽ ഭൂ​രി​ഭാ​ഗം വ്യാ​പാ​രി​ക​ൾ​ക്കും​ ക​ള്ള​ക്ക​ട​ത്ത് സ്വ​ർ​ണ​ത്തെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രു​ന്നി​ല്ല. ഒ​രു വ​ർ​ഷം 30,000-40,000 കോ​ടി​യു​ടെ സ്വ​ർ​ണ വ്യാ​പാ​രം സം​സ്ഥാ​ന​ത്ത്​ മാ​ത്രം ന​ട​ക്കു​ന്നു. 630-700 കോ​ടി​യാ​ണ് ഇ​തി​ലൂ​ടെ സ​ർ​ക്കാ​റി​ന്​ ല​ഭി​ക്കു​ന്ന നി​കു​തി.