ന്യൂഡെൽഹി: ഭാരത് ബയോടെക്ക് ഐസിഎംആർ, പൂണെ എൻഐവി എന്നിവയുടെ സഹകരണത്തോടെ വികസപ്പിച്ച കൊവാക്സീന് 77.8 ശതമാനം പ്രതിരോധ ശേഷിയെന്ന് റിപ്പോർട്ട്. വാക്സീൻ്റെ മൂന്നാം ഘട്ടപഠനം സംബന്ധിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. മൂന്നാം ഘട്ട പഠനറിപ്പോർട്ട് ഡിസിജിഐയുടെ വിദഗ്ദ്ധ സമിതിക്ക് ഉടനെ സമർപ്പിക്കും.
കൊവാക്സീൻ്റെ മൂന്നാം ഘട്ട പരീക്ഷണത്തിൽ 25,800 പേരാണ് ഭാഗമായത്. പഠനറിപ്പോർട്ട് ഇതുവരേയും ഒരു അന്താരാഷ്ട്ര ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടില്ല.
മാർച്ചിൽ പുറത്തു വന്ന കൊവാക്സീൻ്റെ ഒന്നാം ഘട്ട പഠനറിപ്പോർട്ടിൽ വാക്സീന് 81 ശതമാനം പ്രതിരോധ ശേഷിയുണ്ടെന്നായിരുന്നു കണ്ടെത്തിയിരുന്നത്.ഡിസിജിഐയുടെ അംഗീകാരത്തിനായി സമർപ്പിച്ച ശേഷമേ പഠനറിപ്പോർട്ട് പ്രസിദ്ധീകരിക്കൂവെന്ന് ഭാരത് ബയോടെക്ക് അറിയിച്ചു.