Home Local News മഴയത്ത് കാറിൽ നിന്നുള്ള വീഡിയോ; വേദനയായി അവസാന പോസ്റ്റ് ; രോഷവും അനുശോചന പ്രവാഹവും

മഴയത്ത് കാറിൽ നിന്നുള്ള വീഡിയോ; വേദനയായി അവസാന പോസ്റ്റ് ; രോഷവും അനുശോചന പ്രവാഹവും

0

കൊല്ലം: ശാസ്താംകോട്ട ശാസ്താംനടയിൽ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയ അവസാനം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചത് മഴയത്ത് കാറിൽ നിന്നുള്ള വീഡിയോ. വീഡിയോയ്ക്ക് താഴെ അനുശോചന പ്രവാഹമാണ്.

ഭർത്താവ് കിരൺ കുമാറിനെ ടാഗ് ചെയ്തുകൊണ്ടാണ് വിസ്മയ വീഡിയോ പങ്കുവെച്ചത്. ദിവസങ്ങൾക്ക് മുമ്ബ് ഭർത്താവിനൊപ്പമുള്ള ചിത്രം പ്രൊഫൈൽ ഫോട്ടോയായും ചേർത്തിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെയാണ് വിസ്മയയെ ശാസ്താംനടയിലെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.

അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായ കിരൺ കുമാർ സ്ത്രീധനത്തിന്റെ പേരിൽ വിസ്മയെ നിരന്തരം ഉപദ്രവിച്ചിരുന്നതായും ബന്ധുക്കൾ ആരോപണം ഉയർത്തി. ഭർതൃ വീട്ടിൽ നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച്‌ വിസ്മയ തന്നെ പറയുന്ന സ്‌ക്രീൻഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here