ഉയർന്ന രോഗവ്യാപന സാധ്യത; കൊറോണയുടെ പുതിയ വകഭേദം ‘ ‘ലാംബ്ഡ’ 29 രാജ്യങ്ങളിൽ സ്ഥിരീകരിച്ചു

ന്യൂഡെൽഹി: രോഗവ്യാപന സാധ്യത കൂടിയ കൊറോണയുടെ ലാംബ്ഡ വകഭേദം 29 രാജ്യങ്ങളിൽ സ്ഥിരീകരിച്ചു. അർജന്റീന, ചിലി ഉൾപ്പെടെയുള്ള ലാറ്റിനമേരിക്കൻ രാജ്യങ്ങളിലാണ് പുതിയ വകേഭദം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പെറുവിലാണ് ആദ്യം ലാംബ്ഡ വകഭേദം സ്ഥിരീകരിച്ചത്.

ഉയർന്ന രോഗ വ്യാപന സാധ്യത, ആന്റിബോഡികൾ പ്രതിരോധിക്കാനുള്ള സാധ്യത എന്നീ മാറ്റങ്ങളോടെയാണ് പുതിയ വകഭേദം എത്തിയിരിക്കുന്നത്.

പെറുവിൽ കഴിഞ്ഞ ഏപ്രിലിൽ റിപ്പോർട്ട് ചെയ്ത കൊറോണ കേസുകളിൽ 81 ശതമാനവും ലാബ്ഡ വകഭേദമാണ്. ചിലിയിൽ കഴിഞ്ഞ 60 ദിവസത്തിടയിൽ റിപ്പോർട്ട് ചെയ്ത കൊറോണ കേസുകളിൽ 32 ശതമാനവും ഈ വകഭേദം തന്നെയാണ്.

രാജ്യങ്ങളിലെ കൊറോണ സൂമഹവ്യാപനത്തിൽ കൂടുതലായും ലാംബ്ഡ വകഭേദമാണ് റിപ്പോർട്ട് ചെയ്യുന്നെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.