ചെന്നൈ: തമിഴ്നടനും ഛായാഗ്രാഹകനുമായ ഷമൻ മിത്രു (43) കൊറോണ ബാധിച്ച് മരിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.
തമിഴ്സിനിമയിൽ സഹഛായാഗ്രാഹകനായി ഏതാനും സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തൊരട്ടൈ എന്ന ചിത്രത്തിലൂടെയാണ് ഷമൻ മിത്രു അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്.
കൊറോണ ബാധിച്ച് ശ്വാസസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.