ലണ്ടൻ : കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം അതിവേഗം പടരുന്ന സാഹചര്യത്തിൽ ബ്രിട്ടനിൽ കൊറോണ നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള തീരുമാനം മാറ്റി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. രാജ്യത്ത് ഡെൽറ്റ വകഭേദം അതിവേഗം പടരുകയാണ്. ഇപ്പോൾ നിയന്ത്രണങ്ങൾ നീക്കിയാൽ ആയിരങ്ങൾ മരിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.
കൊറോണ ബാധിച്ച, വാക്സിൻ സ്വീകരിക്കാത്തവരെ ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യമുണ്ട്. അതിനാലാണ് നിയന്ത്രണങ്ങൾ ഒരു മാസത്തേക്ക് നീട്ടിയത്. വാക്സിനേഷൻ പ്രക്രിയ വേഗത്തിലാക്കാൻ ഈ സമയം ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.
ലോകരാജ്യങ്ങളുടെ കണക്കെടുത്താൽ യു.കെ കൊറോണ വാക്സിനേഷനിൽ വളരെ മുൻപിലാണ്. ജനസംഖ്യയുടെ മൂന്നിൽ രണ്ട് വിഭാഗത്തിനും ജൂലൈ 19 നകം രണ്ട് ഡോസ് വാക്സിനും നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി പറഞ്ഞു.