ന്യൂഡെൽഹി: സ്പുട്നിക് വാക്സിൻ കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദത്തിനെതിരെ കൂടുതൽ ഫലപ്രദമെന്ന് പഠനം. മറ്റ് വാക്സിനുകളുമായി താരതമ്യം ചെയ്യുമ്പോൾ സ്പുട്നിക് കൂടുതൽ ഫലപ്രദമെന്ന് കണ്ടെത്തിയെന്നാണ് അവകാശവാദം.
സ്പുട്നിക്കിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് പുതിയ പഠനഫലം സംബന്ധിച്ച് വിവരങ്ങൾ പുറത്ത് വിട്ടത്. വാക്സിൻ നിർമാതാക്കളായ ഗാമാലേയ സെൻററാണ് പഠനം നടത്തിയത്. വൈകാതെ ഇൻറർനാഷണൽ ജേണലിൽ പഠനം പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇന്ത്യയിൽ അംഗീകാരം ലഭിച്ച വാക്സിനാണ് സ്പുട്നിക്. ഡോ. റെഡ്ഡീസ് ലബോറിട്ടറിയാണ് സ്പുട്നിക് വാക്സിന്റെ ഇന്ത്യയിലെ നിർമാണം നടത്തുന്നത്. 91.6 ശതമാനമാണ് സ്പുട്നിക് വാക്സിന്റെ ഫലപ്രാപ്തി.