വയനാട് : കൊറോണ മഹാമാരിയുടെ ആശങ്കക്കിടയിൽ വയനാട് നിവാസികളെ ഭീതിയിലാഴ്ത്തി കുരങ്ങുപനിയും എത്തി. പുതുതായി നാല് പേർ കൂടിയാണ് കുരങ്ങുപനിയുടെ ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയെ സ്‌പെഷ്യല്‍ കുരങ്ങുപനി കെയര്‍ സെന്ററായി മാറ്റിയിരിക്കുകയാണ് ജില്ലാ ഭരണകൂടം.
ഈ വര്‍ഷം ഇതുവരെ 16 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പരിധിയിലുള്ള ഗ്രാമങ്ങളിലാണ് വയനാട്ടില്‍ കുരങ്ങുപനി വ്യാപിക്കുന്നത്.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കോളനികളില്‍ കുരങ്ങുപനിക്കെതിരായ ബോധവല്‍ക്കരണവും വാക്‌സിനേഷനും നടക്കുന്നുമുണ്ട്.
അതേസമയം മാനന്തവാടി ജില്ലാ ആശുപത്രി കൊറോണ ആശുപത്രിയാക്കി മാറ്റിയതോടെ കുരങ്ങു പനി ബാധിച്ചെത്തുന്നവര്‍ക്ക് ജില്ലയില്‍ പരിഗണന ലഭിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നുവരുന്നുണ്ട്.