ന്യൂഡെല്‍ഹി: നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 1940 രൂപയായി വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. നിലവിലുള്ളതിനെക്കാൾ ക്വിന്റലിന് 72 രൂപയാണ് വര്‍ധിപ്പിച്ചത്. കര്‍ഷകര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
2021-22 വിളവെടുപ്പ് കാലത്തേയ്ക്കുള്ള നെല്ലിന്റെ താങ്ങുവിലയാണ് വര്‍ധിപ്പിച്ചത്. മുന്‍വര്‍ഷം ഇത് 1868 രൂപ ആയിരുന്നു. അതുപോലെ തന്നെ കടല പരിപ്പ്, ഉഴുന്നു പരിപ് എന്നിവയുടെ താങ്ങുവിലയും ഉയര്‍ത്തിയിട്ടുണ്ട്. ക്വിന്റലിന് 300 രൂപയായാണ് രണ്ടിന്റെയും താങ്ങുവില ഉയര്‍ത്തിയത്.