തിരുവനന്തപുരം: കൊറോണ മഹാമാരിക്കിടയിൽ വ്യാജവാർത്തകൾ പടച്ചുവിട്ടവർക്ക് വരുന്നു എട്ടിന്റെ പണി. ആറു വ്യാജവാര്‍ത്തകള്‍ കേരള പോലീസിന്റെ സൈബര്‍ ഡോമിന് തുടര്‍ നടപടികള്‍ക്കായി കൈമാറി. ആദ്യ ലോക്ഡൗണ്‍ കാലയളവിനുശേഷം എസ്എസ്എല്‍സി, പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് തൊട്ടടുത്ത ദിവസം തന്നെ പരീക്ഷയുണ്ടാവുമെന്നാണ് പ്രചരിപ്പിച്ച വാർത്തയിലൊന്ന്. വാര്‍ത്തകള്‍ കണ്ടെത്തി കൈമാറിയത് സൈബർ ഡോമിന് കൈമാറിയത് ഇന്‍ഫര്‍മേഷന്‍ പ്ബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ കീഴിലുള്ള ആന്റിഫേക്ക് ന്യൂസ് ഡിവിഷന് കേരളയാണ്.
കൊറോണ സംബന്ധിച്ച വ്യാജവാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ ഏപ്രില്‍ ആറിനാണ് പ്രത്യേക വിഭാഗം രൂപീകരിച്ചത്. ഡിവിഷന്റെ ഫേസ്ബുക് പേജ് സന്ദര്‍ശിച്ചാല്‍ അതില്‍ വ്യാജവും തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നതുമായി കണ്ടുപിടിക്കപ്പെട്ട വാര്‍ത്തകളുടെ വിവരങ്ങള്‍ ലഭിക്കും. കൊറോണയുമായി ബന്ധപ്പെട്ട് വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ സന്ദേശങ്ങള്‍, വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടാല്‍, ആന്റി ഫേക് ന്യൂസ് ഡിവിഷന് കേരളയുടെ 9496003234 എന്ന വാട്സ്ആപ്പ് നമ്പറിലേക്കോ, @afdkerala എന്ന ട്വിറ്റര്‍ അക്കൗണ്ടിലേക്കോ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന വ്യക്തികളുടെ പരമാവധി വിവരങ്ങള്‍ അടങ്ങുന്ന സ്ക്രീന്‍ഷോട്ട് എടുത്ത് അയയ്ക്കാം.