മഹാരാഷ്ട്ര : സാമൂഹിക അകലം പാലിച്ചാൽ മദ്യശാലകള്‍ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകാമെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് ടോപെ.
ലോക്ക് ഡൌണിനെത്തുടര്‍ന്ന് കേന്ദ്ര നിര്‍ദ്ദേശമനുസരിച്ച് മദ്യ വില്‍പന ശാലകള്‍ ഒരു മാസമായി അടച്ചിട്ടിരിക്കുകയാണ്.
എന്നാൽ മദ്യശാലകൾ തുറക്കുന്നതിനെ കുറിച്ച് മന്ത്രി കൂടുതൽ ഒന്നും പറഞ്ഞില്ലെങ്കിലും മഹാരാഷ്ട്രയില്‍ ഉടന്‍ തന്നെ മദ്യശാലകള്‍ ചിലയിടങ്ങളിലെങ്കിലും ഉപാധികളോടെ തുറക്കാന്‍ സാധ്യത കാണുന്നുണ്ട്.
എന്നാൽ ഹോട്ട് സ്പോട്ടുകളല്ലാത്ത ഇടങ്ങളില്‍ മദ്യ വില്‍പന ശാലകള്‍ക്ക് പ്രവർത്തനം പുനരാരംഭിക്കാമെന്നു ഏപ്രില്‍ 17ന് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ കൃത്യമായി പറയുന്നില്ല.
എന്നാൽ മദ്യം അവശ്യ സാധനങ്ങളുടെ പട്ടികയില്‍ പെടാത്തതിനാല്‍ 1897ലെ എപിഡമിക് ഡിസീസസ് ആക്ട്, 2005 ലെ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ആക്ട് എന്നീ വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് മദ്യ വില്‍പന ശാലകള്‍ അടച്ചിട്ടിരിക്കുന്നതെന്നും മുതിര്‍ന്ന എക്സൈസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.