Home National ഇ ശ്രീധരന്റെ പേര് കേന്ദ്രമന്ത്രിസഭയിലേയ്ക്ക് പരിഗണിക്കുന്നു

ഇ ശ്രീധരന്റെ പേര് കേന്ദ്രമന്ത്രിസഭയിലേയ്ക്ക് പരിഗണിക്കുന്നു

0

ന്യൂഡെൽഹി: മെട്രോമാൻ ഇ ശ്രീധരന്റെ പേര് കേന്ദ്രമന്ത്രിസഭയിലേയ്ക്ക് പരിഗണിക്കുന്നു. രണ്ട് ദിവസത്തെ ബിജെപി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.

സുശീൽകുമാർ മോദി, സർബാനന്ദ സോനോവാൾ, രാംമാധവ് തുടങ്ങിയവരാണ് പരിഗണന പട്ടികയിൽ ഉള്ളത്. കേന്ദ്രമന്ത്രിസഭയുടെ പുനഃസംഘടനയാണ് യോഗത്തിൽ പ്രധാനമായും ചർച്ചയായത്. കൂടുതൽ യോഗ്യരായവരെ മന്ത്രിസഭയിലേയ്ക്ക് എത്തിക്കണമെന്നാണ് യോഗത്തിൽ ഉയർന്ന ആവശ്യം.

ഇതിലേക്കാണ് സുശീൽ കുമാർ മോദിയുടേയും ഇ. ശ്രീധരന്റേയും ഉൾപ്പെടെ പേരുകൾ പരിഗണിക്കുന്നത്. ഘടക കക്ഷികളിലെ ജെഡിയുവിന് കൂടി പ്രാധാന്യം നൽകി പത്ത് പേരെ ഉൾപ്പെടുത്തിയുള്ള പട്ടികയായിരിക്കും തയ്യാറാക്കുക. ജനറൽ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം അന്തിമ പട്ടിക പ്രധാനമന്ത്രിക്ക് കൈമാറും.

LEAVE A REPLY

Please enter your comment!
Please enter your name here