അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ടെലിവിഷൻ താരം പേൾ വി പുരി അറസ്റ്റിൽ

മുംബൈ: അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ ടെലിവിഷൻ താരം പേൾ വി പുരി അറസ്റ്റിൽ. രണ്ട് വർഷം മുൻപ് നടന്ന കേസിലാണ് പേൾ ഇന്ന് മുംബൈയിൽ അറസ്റ്റിലായത്. 2019ൽ പെൺകുട്ടിയുടെ പിതാവ് ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. ഹിന്ദിയിലെ പ്രശസ്ത സീരിയലുകളായ നാഗിന്‍ 3, ബ്രഹ്മരാക്ഷസ് എന്നീ സീരിയലുകളിലൂടെ ശ്രദ്ധേയനാണ് പേള്‍ വി പുരി.

പീഡനത്തിനിരയായ പെണ്‍കുട്ടി പേള്‍ പുരിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന മാതാവിനൊപ്പം പല തവണ ഷൂട്ടിങ് ലൊക്കേഷനുകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. പേള്‍ വി പുരി ഉള്‍പ്പെടെയുള്ളവര്‍ തന്നെ ലൈംഗികമായി പീഡിപിച്ചു എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ആദ്യം കാറില്‍ വെച്ചായിരുന്നു പീഡനം. പിന്നീട് ആറ് പേരും പീഡനത്തിന് ഇരയാക്കിയെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.

കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയും അമ്മയും പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്. വെള്ളിയാഴ്ച്ചയാണ് മുംബൈ വാലിവ് പോലീസും അംബോലി പൊലീസും ചേര്‍ന്ന് നടനെ അറസ്റ്റ് ചെയ്തത്. ആറ് പേരെയും പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കെതിരായ പീഡനം തടയുന്ന നിയമം, പോക്‌സോ, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവ പ്രകാരം കേസ് രജിസ്റ്റർ
ചെയ്തതായി പോലീസ് അറിയിച്ചു.

നേരത്തെ പരാതി നൽകിയിരുന്നുവെങ്കിലും പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ നൽകാൻ പെൺകുട്ടിക്ക് കഴിഞ്ഞിരുന്നില്ല. അടുത്തകാലത്താണ് പെൺകുട്ടി പ്രതിയെ തിരിച്ചറിഞ്ഞത്. കുട്ടിയുടെ മൊഴിയെടുത്ത ശേഷം പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്ന് വാലിവ് പോലീസ് പറഞ്ഞു.മുംബൈ: അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ ടെലിവിഷൻ താരം പേൾ വി പുരി അറസ്റ്റിൽ. രണ്ട് വർഷം മുൻപ് നടന്ന കേസിലാണ് പേൾ ഇന്ന് മുംബൈയിൽ അറസ്റ്റിലായത്. 2019ൽ പെൺകുട്ടിയുടെ പിതാവ് ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. ഹിന്ദിയിലെ പ്രശസ്ത സീരിയലുകളായ നാഗിന്‍ 3, ബ്രഹ്മരാക്ഷസ് എന്നീ സീരിയലുകളിലൂടെ ശ്രദ്ധേയനാണ് പേള്‍ വി പുരി. പീഡനത്തിനിരയായ പെണ്‍കുട്ടി പേള്‍ പുരിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന മാതാവിനൊപ്പം പല തവണ ഷൂട്ടിങ് ലൊക്കേഷനുകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. പേള്‍ വി പുരി ഉള്‍പ്പെടെയുള്ളവര്‍ തന്നെ ലൈംഗികമായി പീഡിപിച്ചു എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ആദ്യം കാറില്‍ വെച്ചായിരുന്നു പീഡനം. പിന്നീട് ആറ് പേരും പീഡനത്തിന് ഇരയാക്കിയെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയും അമ്മയും പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്. വെള്ളിയാഴ്ച്ചയാണ് മുംബൈ വാലിവ് പോലീസും അംബോലി പൊലീസും ചേര്‍ന്ന് നടനെ അറസ്റ്റ് ചെയ്തത്. ആറ് പേരെയും പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കെതിരായ പീഡനം തടയുന്ന നിയമം, പോക്‌സോ, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. നേരത്തെ പരാതി നൽകിയിരുന്നുവെങ്കിലും പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ നൽകാൻ പെൺകുട്ടിക്ക് കഴിഞ്ഞിരുന്നില്ല. അടുത്തകാലത്താണ് പെൺകുട്ടി പ്രതിയെ തിരിച്ചറിഞ്ഞത്. കുട്ടിയുടെ മൊഴിയെടുത്ത ശേഷം പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്ന് വാലിവ് പോലീസ് പറഞ്ഞു.