ന​ടി ലീ​ന മ​രി​യ പോ​ളി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത് കാ​സ​ർ​ഗോ​ട്ടെ ഗു​ണ്ടാ നേ​താ​വ് ജി​യ​; അ​ധോ​ലോ​ക കു​റ്റ​വാ​ളി ര​വി പൂ​ജാ​രി

കൊ​ച്ചി: ന​ടി ലീ​ന മ​രി​യ പോ​ളി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ ത​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത് കാ​സ​ർ​ഗോ​ട്ടെ ഗു​ണ്ടാ നേ​താ​വ് ജി​യ​യെ​ന്ന് അ​ധോ​ലോ​ക കു​റ്റ​വാ​ളി ര​വി പൂ​ജാ​രി. ലീ​ന​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷ​വും പ​ണം ന​ൽ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ആ​ക്ര​മ​ണ​ത്തി​ന് മു​തി​ർ​ന്ന​തെ​ന്നും പൂ​ജാ​രി പ​റ​ഞ്ഞു. ഇ​തി​നു​ള്ള സ​ഹാ​യം ചെ​യ്ത് ന​ൽ​കി​യ​ത് ജി​യ​യാ​ണെ​ന്നും പൂ​ജാ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ലീ​ന മ​രി​യ പോ​ളി​ന്‍റെ പ​ക്ക​ലു​ള്ള 25 കോ​ടി രൂ​പ​യു​ടെ ഹ​വാ​ല പ​ണം ത​ട്ടി​യെ​ടു​ക്കാ​നാ​യി​രു​ന്നു ഗു​ണ്ടാ​സം​ഘ​ത്തി​ന്‍റെ പ​ദ്ധ​തി. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ജി​യ നി​ല​വി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​ണെ​ന്നാ​ണ് വി​വ​രം. ര​മേ​ശ് ചെ​ന്നി​ത്ത​ല, പി.​സി. ജോ​ർ​ജ് എ​ന്നി​വ​രെ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തി​ന് ഫോ​ൺ ന​മ്പ​ർ ന​ൽ​കി​യ​തും ജി​യ​യാ​ണെ​ന്നും ര​വി​പൂ​ജാ​രി അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് വ്യ​ക്ത​മാ​ക്കി.

എന്നാൽ ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിൽ ക്വട്ടേഷൻ നൽകിയത് പെരുമ്പാവൂരിലെ ഗുണ്ടാ നേതാവാണെന്നും രവി പൂജാരി പറഞ്ഞു. ഇയാളെ ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്നാണ് സൂചന. കാസർഗോഡ് സ്വദേശി ജിയ, മൈസൂർ സ്വദേശി ഗുലാം എന്നിവർ വഴിയാണ് ഇടപാടുകൾ നടത്തിയതെന്ന് രവി പൂജാരി വ്യക്തമാക്കി.

രവി പൂജാരിയെ ഫോണിൽ വിളിച്ചു ക്വട്ടേഷൻ കൈമാറിയത് ഗുലാം ആണ്. ലീന മരിയ പോളിനെ മൂന്ന് തവണ ഫോണിൽ വിളിച്ചെന്നും രവി പൂജാരി വ്യക്തമാക്കി. വാട്സ്ആപ് കാൾ വഴി ആയിരുന്നു ഫോൺ വിളിച്ചത്. ജിയ ഒളിവിൽ കഴിയുകയാണെന്നാണ് പോലീസിന് കിട്ടിയ വിവരം.

രവി പൂജാരിയുടെ മൊഴി പൂർണമായി വിശ്വസിക്കാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. കേരളത്തിൽ നടന്ന ഗുണ്ട സംഘങ്ങളിലെ രണ്ട് പേരുടെ കൊലപാതകത്തിൽ രവി പൂജാരിക്ക് പങ്കുണ്ടോയെന്നും സംശയിക്കുന്നുണ്ട്. ജൂൺ എട്ട് വരെയാണ് രവി പൂജാരിയെ കേരള പോലീസിൻ്റെ കസ്റ്റഡിയിൽ ലഭിച്ചിട്ടുള്ളത്. കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുത്താൻ കസ്റ്റസി കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകും.

രവി പൂജാരിയെ ചോദ്യം ചെയ്യുന്ന സമയത്തു അഭിഭാഷകനെ ഒപ്പമിരുത്താൻ അനുവദിക്കണമെന്ന ഹർജി ഇന്ന് കോടതി പരിഗണിക്കുമെന്ന് പൂജാരിയുടെ അഭിഭാഷകൻ പറഞ്ഞു. അന്വേഷണ സംഘം പൂജാരിയുടെ ശബ്ദ സാമ്പിൾ ശേഖരിക്കാനും ഇന്ന് കോടതിയുടെ അനുമതി തേടും. ഭീഷണി കോളുകൾ വിളിച്ചത് പൂജാരി തന്നെയാണോ എന്നുറപ്പിക്കാനാണിത്.