ത​മി​ഴ്​​നാ​ട്ടി​ൽ ലോ​ക്​​ഡൗ​ൺ ജൂൺ 14 വരെ നീട്ടിയേക്കും

ചെന്നൈ: കൊറോണ രോഗവ്യാപനം കുറഞ്ഞെങ്കിലും അപകട സാധ്യത കുറയാത്തതിനാൽ ത​മി​ഴ്​​നാ​ട്ടി​ൽ ലോ​ക്​​ഡൗ​ൺ ജൂൺ 14 വരെ നീട്ടിയേക്കും. മുഖ്യമന്ത്രി എംകെ സ്​റ്റാലിനും ഉദ്യോഗസ്ഥരും തമ്മിൽ നടന്ന ഉന്നതതല യോഗത്തിലാണ്​ ലോക്​ഡൗൺ നീട്ടുന്നതിനെ കുറി​ച്ച്​ ആലോചിച്ചത്​. കൂടുതൽ ഇളവുകളോടെ ലോക്​ഡൗൺ നീട്ടാനാണ്​ സാധ്യത.

കൊറോണ ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്ന ജില്ലകളിൽ ലോക്​ഡൗണിന്​ ഇളവുകൾ നൽകുന്നതിനെ കുറിച്ച്​ ഒരു വിഭാഗം ഉദ്യോഗസ്ഥർ യോഗത്തിൽ ഉന്നയിച്ചിരുന്നു. എന്നാൽ ഒരാഴ്​ച കൂടി​ ലോക്​ഡൗൺ നീട്ടണമെന്നാണ്​​​ ആരോഗ്യരംഗത്തെ വിദഗ്​ധർ ശുപാർശ ചെയ്​തത്​. ഇതോടെയാണ്​ ലോക്​ഡൗൺ നീട്ടുന്ന കാര്യം സർക്കാർ പരിഗണിച്ചത്​.

രണ്ടാം തരംഗത്തിൽ പ്രതിദിനം 35,000 ലേറെ കേസുകൾ വരെ​ സംസ്ഥാനത്ത്​ റിപ്പോർട്ട്​ ചെയ്​തിരുന്നു. ഇപ്പോൾ അത്​ 24,000 കേസുകളായി കുറഞ്ഞു. അതെ സമയം സംസ്ഥാനത്തെ പ്രധാന നഗരങ്ങളായ കോയമ്പത്തൂർ, ചെന്നൈ, ട്രിച്ചി, ഈ റോഡ്, തിരുപ്പൂർ, സേലം തുടങ്ങിയ ജില്ലകളിൽ പ്രതിദിനം ആയിരത്തിലേറെ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്യുന്നത്​.