ബ്രസീലിയ: സൂപ്പര്‍മാന്റെ വേഷം ധരിച്ച് ഓടുന്ന ബസ് തടഞ്ഞുനിര്‍ത്താനുള്ള ലൂയിസ് റിബീറോ ഡി ഗ്രാന്‍ഡെ എന്ന 35കാരന്റെ ശ്രമം പാളി. മൈക്ക് പിടിച്ച് നടുറോഡില്‍ പ്രകടനം നടത്തിയ ലൂയിസിനെ ബസ് ഇടിച്ചു. ഇതിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പിന്നില്‍ നിന്ന് ബസ് വരുന്നതും ലൂയിസ് കൈ ഉയര്‍ത്തി ബസ് നിര്‍ത്താന്‍ ശ്രമിക്കുന്നതുമാണ് വീഡിയോയുടെ തുടക്കം.
ബസിന് നേരെ കൈ കാണിച്ച ശേഷം ക്യാമറയില്‍ നോക്കി ലൂയിസ് സംസാരിക്കാന്‍ തുടങ്ങി. എന്നാല്‍ ഇയാള്‍ പ്രതീക്ഷിച്ച പോലെ ബസ് നിര്‍ത്തിയില്ലെന്ന് മാത്രമല്ല, ദേഹത്തുവന്ന് മുട്ടുകയും ചെയ്തു.
തെന്നിമാറിയതുകൊണ്ട് വലിയ കുഴപ്പമില്ലാതെ രക്ഷപ്പെട്ടു. ലൂയിസ് അല്‍പ്പമൊന്ന് മുന്നോട്ട് തെറിച്ചുപോകുന്നത് വീഡിയോയില്‍ കാണാം. തന്നെ ശരിക്കും ഉരുക്കുകൊണ്ടാണ് നിര്‍മ്മിച്ചതെന്ന് മനസിലായെന്നും വീഡിയോയില്‍ ലൂയിസ് പറയുന്നുണ്ട്.