കൊറോണ വി​വ​ര​ങ്ങൾ ഒന്നും മ​റ​ച്ചു​വ​ച്ചി​ല്ല; ചൈ​ന​യെ വഴിവിട്ട് സഹായിച്ചില്ല: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ന്യൂ​യോ​ര്‍​ക്ക്: കൊറോണ സം​ബ​ന്ധ​മാ​യ ഒ​രു വി​വ​ര​വും ആ​രി​ല്‍ നി​ന്നും മ​റ​ച്ചു​വ​ച്ചി​ട്ടി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യു​എ​ച്ച്‌ഒ) ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ടെ​ഡ്രോ​സ് അ​ഥ​നം ഗ്ബ്രി​യേ​സി​സ് .

യു​എ​സ് സെന്‍റേഴ്സ് ഫോ​ര്‍ ഡി​സീ​സ് ക​ണ്‍​ട്രോ​ള്‍ ആ​ന്‍​ഡ് പ്രി​വൈ​ന്‍​ഷ​ന്‍ (സി​ഡി​സി)​ന് വൈ​റ​സ് ബാ​ധ സം​ബ​ന്ധി​ച്ച്‌ നേ​ര​ത്തെ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി​യി​രു​ന്നു​വെ​ന്ന് ടെ​ഡ്രോ​സ് അ​ഥ​നം പ​റ​ഞ്ഞു.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്ക് ര​ഹ​സ്യ​ങ്ങ​ള്‍ ഒ​ന്നും ത​ന്നെ​യി​ല്ല. എ​ന്തെ​ങ്കി​ലും വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചാ​ല്‍ അ​പ്പോ​ള്‍ ത​ന്നെ അ​ത് മ​റ്റു​ള്ള​വ​രി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്താ​റു​ണ്ട്. ഇ​ത് ജ​ന​ങ്ങ​ളു​ടെ ജീ​വ​ന്‍റെ പ്ര​ശ്ന​മാ​ണ് എ​ന്ന് ഡ​ബ്ല്യു​എ​ച്ച്‌ഒ​യ്ക്ക് ഉ​ത്ത​മ ബോ​ധ്യ​മു​ണ്ട്- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ചൈ​ന​യ്ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടു​ക​ളാ​ണ് തു​ട​ര്‍​ച്ച​യാ​യി സ്വീ​ക​രി​ക്കു​ന്ന​ത് എ​ന്ന് അ​മേ​രി​ക്ക ആ​രോ​പി​ച്ചി​രു​ന്നു. തുടര്‍ന്ന് സം​ഘ​ട​ന​യ്ക്കു​ള്ള സാമ്പത്തി​ക സ​ഹാ​യം ന​ല്‍​കു​ന്ന​ത് അ​മേ​രി​ക്ക നി​ര്‍​ത്ത​ലാ​ക്കി​യി​രു​ന്നു