ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ഭീഷണിമുഴക്കിയ 22 കാരനെ ഡെൽഹിയില്‍ അറസ്റ്റ് ചെയ്തു. സല്‍മാന്‍ എന്നയാള്‍ ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഡെൽഹി പോലീസിനെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വടക്കുകിഴക്കന്‍ ഡെൽഹിയില്‍ നിന്ന് സല്‍മാന്‍ എന്ന യുവാവിനെ ഖജൂരി ഖാസ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഡെൽഹി പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു.
സല്‍മാനെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇയാള്‍ പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. ജയിലിലേക്ക് മടങ്ങുന്നതിന് വേണ്ടിയാണ് താന്‍ ഭീഷണിപ്പെടുത്തിയതെന്നാണ് സല്‍മാന്‍ പോലീസിനോട് ചോദ്യം ചെയ്യലില്‍ പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പ്രധാനമന്ത്രി മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷയ്ക്കും വധഭീഷണി മുഴക്കിയ യുവാവിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
സിറ്റിസണ്‍ഷിപ്പ് (ഭേദഗതി) നിയമം (സിഎഎ), നിര്‍ദിഷ്ട ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) എന്നിവയ്ക്കെതിരെ ഈ യുവാവ് ഓണ്‍ലൈനില്‍ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ യുവാവിന്റെ സുഹൃത്താണ് അറസ്റ്റിലായ സല്‍മാന്‍ എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.