കണ്ണൂര്‍: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളകുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയെ തുടര്‍ന്ന് കണ്ണൂരിലെ വീട്ടിലാണ് റെയ്ഡ്.
കണ്ണൂര്‍ എംഎല്‍എ ആയിരിക്കെ അബ്ദുള്ളകുട്ടി കണ്ണൂര്‍ കോട്ടയില്‍ സംഘടിപ്പിച്ച ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് അന്വേഷണം. റെയ്ഡിനെ തുടര്‍ന്ന് അബ്ദുള്ളകുട്ടിയില്‍ നിന്നും വിജിലന്‍സ് മൊഴിയെടുത്തു.
ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഒരു കോടി ചെലവിട്ട ഒരു ദിവസത്തെ പരിപാടി ആയിരുന്നു. ഇതില്‍ ക്രമക്കേട് നടന്നെന്നാണ് ആരോപണം.