ചെന്നൈ: ഓൺലൈൻ ക്ലാസിൽ തോർത്ത് ഉടുത്ത് ക്ലാസെടുത്തതിന് അറസ്റ്റിലായ കെകെ നഗർ പത്മശേഷാദ്രി ബാലഭവൻ സ്കൂളിലെ അധ്യാപകൻ ജി.രാജഗോപാലനു പിന്നാലെ പീഡന പരാതികൾ പെരുകുന്നു. വിദ്യാർഥിനികളാണ് പരാതി കളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇതേ തുടർന്ന് ചെത്പെട്ട് മഹർഷി വിദ്യാമന്ദിർ മെട്രിക്കുലേഷൻ സ്കൂളിലെ അധ്യാപകൻ ആനന്ദ്, ബ്രോഡ് വേ സെന്റ് ജോസഫ്സ് സ്പോർട്സ് അക്കാദമിയിലെ ഫിസിക്കൽ ട്രെയിനർ നാഗരാജൻ, ജൂഡോ പരിശീലകൻ കവിരാജ് എന്നിവരും അറസ്റ്റിലായി.
സ്കൂളുകളിലെ പീഡനം സംബന്ധിച്ച് ഒരാഴ്ചയ്ക്കിടെ 78 പരാതികൾ ലഭിച്ചതായി ചെന്നൈ പൊലീസ് പറഞ്ഞു. പീഡനപരാതികൾ പ്രവഹിക്കുന്നു
ഇയാൾക്കെതിരെ മുപ്പതിലധികം പരാതികൾ ലഭിച്ചതായി പൊലീസ് പറഞ്ഞു.
സ്കൂളിൽ നേരിടുന്ന മോശം അനുഭവങ്ങൾ വിദ്യാർഥികൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവച്ചതോടെ ഓൺലൈൻ ക്ലാസുകൾ അടക്കം നിരീക്ഷിക്കാൻ സർക്കാർ മാർഗരേഖ പുറത്തിറക്കി. വിദ്യാർഥികളുമായി സംവദിക്കാൻ അധ്യാപകർ തുടങ്ങിയ വാട്സാപ് ഗ്രൂപ്പുകളും നിരീക്ഷിക്കും.
വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും 9444772222 എന്ന നമ്പറിൽ പരാതികൾ നൽകാമെന്ന് ക്രൈം എഗെയ്ൻസ്റ്റ് വിമൻ ആൻഡ് ചിൽഡ്രൻ (സിഎഡബ്ല്യുസി) ഡപ്യൂട്ടി കമ്മിഷണർ എച്ച്.ജയലക്ഷ്മി പറഞ്ഞു. പരാതിക്കാരുടെ വ്യക്തിവിവരങ്ങൾ രഹസ്യമായിരിക്കുംചെന്നൈ: ഓൺലൈൻ ക്ലാസിൽ തോർത്ത് ഉടുത്ത് ക്ലാസെടുത്തതിന് അറസ്റ്റിലായ കെകെ നഗർ പത്മശേഷാദ്രി ബാലഭവൻ സ്കൂളിലെ അധ്യാപകൻ ജി.രാജഗോപാലനു പിന്നാലെ പീഡന പരാതികൾ പെരുകുന്നു. വിദ്യാർഥിനികളാണ് പരാതി കളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇതേ തുടർന്ന് ചെത്പെട്ട് മഹർഷി വിദ്യാമന്ദിർ മെട്രിക്കുലേഷൻ സ്കൂളിലെ അധ്യാപകൻ ആനന്ദ്, ബ്രോഡ് വേ സെന്റ് ജോസഫ്സ് സ്പോർട്സ് അക്കാദമിയിലെ ഫിസിക്കൽ ട്രെയിനർ നാഗരാജൻ, ജൂഡോ പരിശീലകൻ കവിരാജ് എന്നിവരും അറസ്റ്റിലായി. സ്കൂളുകളിലെ പീഡനം സംബന്ധിച്ച് ഒരാഴ്ചയ്ക്കിടെ 78 പരാതികൾ ലഭിച്ചതായി ചെന്നൈ പൊലീസ് പറഞ്ഞു. പീഡനപരാതികൾ പ്രവഹിക്കുന്നു ഇയാൾക്കെതിരെ മുപ്പതിലധികം പരാതികൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. സ്കൂളിൽ നേരിടുന്ന മോശം അനുഭവങ്ങൾ വിദ്യാർഥികൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവച്ചതോടെ ഓൺലൈൻ ക്ലാസുകൾ അടക്കം നിരീക്ഷിക്കാൻ സർക്കാർ മാർഗരേഖ പുറത്തിറക്കി. വിദ്യാർഥികളുമായി സംവദിക്കാൻ അധ്യാപകർ തുടങ്ങിയ വാട്സാപ് ഗ്രൂപ്പുകളും നിരീക്ഷിക്കും. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും 9444772222 എന്ന നമ്പറിൽ പരാതികൾ നൽകാമെന്ന് ക്രൈം എഗെയ്ൻസ്റ്റ് വിമൻ ആൻഡ് ചിൽഡ്രൻ (സിഎഡബ്ല്യുസി) ഡപ്യൂട്ടി കമ്മിഷണർ എച്ച്.ജയലക്ഷ്മി പറഞ്ഞു. പരാതിക്കാരുടെ വ്യക്തിവിവരങ്ങൾ രഹസ്യമായിരിക്കും