ഇന്ത്യൻ യാത്രാവിമാനങ്ങൾക്കുള്ള വിലക്ക് നീക്കി നെതർലൻഡ്‌സ്

ആംസ്റ്റർഡാം: ഇന്ത്യയിൽനിന്നുള്ള യാത്രാവിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി നെതർലൻഡ്സ്. ഒന്നു മുതൽ വിലക്ക് നീക്കുകയാണെന്ന് ആംസ്റ്റർഡാമിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.

ഇന്ത്യയിലെ കൊറോണ സാഹചര്യം അതിരൂക്ഷമാണെന്ന് വിലയിരുത്തിയാണ് ഏപ്രിൽ 26 ന് നെതർലൻഡ്സ് ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. വിലക്ക് ജൂൺ ഒന്നുവരെ നീട്ടിയതായി ഇന്ത്യയിലെ നെതർലൻഡ്സ് എംബസി പിന്നീട് ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം കൊറോണ വ്യാപനം കൂടുതലുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.