ബാ​ബാ രാം​ദേ​വി​നെ​തി​രെ രാജ്യമെങ്ങും പ്രതിഷേധം; എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ഗു​ജ​റാ​ത്തി​ലെ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​നകൾ

ന്യൂഡെൽഹി: അലോപ്പതി ചികിൽസയ്ക്കെതിരേ വിവാദ പരാമർശം നടത്തിയ പ​ത​ജ്ഞ​ലി സ്ഥാ​പ​ക​നും യോ​ഗ ഗു​രു​വു​മാ​യ ബാ​ബാ രാം​ദേ​വി​നെ​തി​രെ നി​ല​പാ​ട് ക​ടു​പ്പി​ച്ച് ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​ക​ൾ. ആ​ധു​നി​ക വൈ​ദ്യാ​സ്ത്രം വി​ഡ്ഢി​ത്ത​ര​മാ​ണെ​ന്ന രാം​ദേ​വി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ റ​സി​ഡ​ന്‍റ് ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​യാ​യ എ​ഫ്ഒ​ആ​ർ​ഡി​എ ഇ​ന്ന് ദേ​ശീ​യ വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കും.

മ​നു​ഷ്യ​ത്വ ര​ഹി​ത​വും വി​വേ​ക​മി​ല്ലാ​ത്ത​തും പ​രി​ഹ​സി​ക്കു​ന്ന​തു​മാ​യ അ​ഭി​പ്രാ​യ പ്ര​ക​ട​ന​മാ​ണ് രാം​ദേ​വ് ന​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​ര​സ്യ​മാ​യി മാ​പ്പു പ​റ​യ​ണ​മെ​ന്നു​മാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ ആ​വ​ശ്യം. രാം​ദേ​വി​നെ​തി​രെ രാ​ജ്യ​ദ്രോ​ഹ കേ​സ് എ​ടു​ക്ക​ണം എ​ന്ന ആ​വ​ശ്യ​വു​മാ​യി ഐ​എം​എ​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു

അതേസമയം രാം​ദേ​വി​നെ​തി​രേ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഗു​ജ​റാ​ത്തി​ലെ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന. വൈ​ദ്യ​ശാ​സ്ത്ര​ത്തി​നും പ്രാ​ക്ടീ​ഷ​ണ​ർ​മാ​ർ​ക്കും എ​തി​ലെ രാം​ദേ​വ് ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ അ​ഹ​മ്മ​ദാ​ബാ​ദ് സി​റ്റി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്.

ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ന്‍റെ​യും (ഐ‌​എം‌​എ) അ​ഹ​മ്മ​ദാ​ബാ​ദ് മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ന്‍റെ​യും (എ‌​എം‌​എ) ഗു​ജ​റാ​ത്ത് യൂ​ണി​റ്റി​ലെ മു​തി​ർ​ന്ന ഡോ​ക്ട​ർ​മാ​രും ഭാ​ര​വാ​ഹി​ക​ളും ന​വ​രം​ഗ്പു​ര പോ​ലീ​സി​ൽ പ്ര​ത്യേ​ക പ​രാ​തി​ക​ൾ ന​ൽ​കി. പ​ക​ർ​ച്ച​വ്യാ​ധി നി​യ​മം, ദു​ര​ന്ത നി​വാ​ര​ണ നി​യ​മം എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​രം രാം​ദേ​വി​നെ​തി​രെ എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.