ജനീവ: ഇന്ത്യയിൽ കൊറോണ ബാധ ആശങ്കയായി നിൽക്കുന്നുവെന്നും ജനങ്ങൾ എത്രയും വേഗം വാക്സീൻ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). കോവിഡ് രോഗവ്യാപന തീവ്രത രാജ്യത്തിന്റെ പലഭാഗങ്ങളിലും കുറയാൻ തുടങ്ങിയെങ്കിലും അടുത്ത തരംഗം പ്രതിരോധിക്കാൻ വാക്സീൻ എത്രയും വേഗം എടുക്കണമെന്ന് ഡബ്ല്യുഎച്ച്ഒ തെക്കുകിഴക്കൻ ഏഷ്യ മേഖല ഡയറക്ടർ ഡോ. പൂനം ഖേത്രപാൽ സിംഗ് പറഞ്ഞു.
കൊറോണയുടെ അടുത്ത കുതിച്ചുചാട്ടം പ്രവചിക്കാൻ നമുക്ക് കഴിയില്ലെങ്കിലും അത് തടയാൻ കഴിയും. അതിനാൽ ആദ്യം ലഭ്യമായ അവസരത്തിൽ കോകൊറോണ വാക്സീൻ എടുക്കുക. രണ്ടാം തരംഗം ആരോഗ്യമേഖലയ്ക്ക് വൻ ഭാരമേൽപ്പിച്ചുവെന്നും പൂനം കൂട്ടിച്ചേർത്തു