ന്യൂഡെൽഹി: സംസ്ഥാനങ്ങളെ നിരീക്ഷിക്കാൻ പ്രതേക സംഘങ്ങളെ ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. രാജ്യത്ത് ദിനം പ്രതി രോഗ ബാധിതർ വർധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനങ്ങളിലെ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ വിലയിരുത്താൻ കേന്ദ്ര സർക്കാർ എട്ട് പ്രത്യേക സംഘങ്ങളെ ചുമത്തപ്പെടുത്തിയത്.
രാജ്യത്തെ ലോക്ക്ഡൗൺ നടപടികൾ, അവശ്യവസ്തുക്കളുടെ ലഭ്യത, സാമൂഹ്യ അകലം പാലിക്കൽ, ആരോഗ്യ സംവിധാനങ്ങളടെ മുന്നൊരുക്കം, ആരോഗ്യപ്രവർത്തകരുടെ സുരക്ഷ, പാവപ്പെട്ടവർക്കും തൊഴിലാളികൾക്കുമുള്ള സൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങളായിരിക്കും സംഘം പരിശോധിക്കുകയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.
രോഗബാധിതർ ഏറ്റവും കൂടുതലുള്ള മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ സ്ഥിതി വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് സംഘങ്ങളുടെ ചുമതലപെടുത്തിയിരിക്കുന്നത്.
മുംബൈ, പുണെ, ഇന്തോർ, ജയ്പുർ, കൊൽക്കത്ത അടക്കം രാജ്യത്തെ നിരവധി ഇടങ്ങളിൽ ഗുരുതരമായ സ്ഥിതിവിശേഷമാണ് നിലനിൽക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വിലയിരുത്തിയിരുന്നു.
ഇവിടങ്ങളിൽ പലരും ലോക് ഡൗൺ നിയന്ത്രനങ്ങൾ ലംഘിക്കപ്പെടുന്നതായതും ആരോഗ്യപ്രവർത്തകരുടെ നേർക്ക് അതിക്രമങ്ങൾ കാട്ടുന്നതായും റിപ്പോർട്ടുകളുണ്ട്.
നഗരപ്രദേശങ്ങളിലടക്കം സാമൂഹ്യ അകലം പാലിക്കാനുള്ള നിർദേശങ്ങൾ ലംഘിച്ച് വാഹനങ്ങൾ ഓടുകയും ആളുകൾ കൂട്ടംചേരുകയും ചെയ്യുന്ന സാഹചര്യമുണ്ടെന്നും കേന്ദ്രം വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രം പ്രത്യേക സംഘത്തെ നിയോഗിച്ചത്.